കണ്ണുതള്ളരുത്‌

ചെമ്മനാട് 195 കോടിയുടെ 
സർക്കാർ വികസനം

ബെണ്ടിച്ചാലിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം
avatar
നാരായണൻ കരിച്ചേരി

Published on Nov 09, 2025, 02:30 AM | 2 min read

​ചട്ടഞ്ചാൽ

ഒരു പഞ്ചായത്തിൽ സംസ്ഥാന സർക്കാരിന്‌ കഷ്ടിച്ച്‌ നാലര വർഷക്കാലത്തിനിടെ എത്ര തുകയുടെ വികസനം നടപ്പാക്കാനാകും. ഇ‍ൗ ചോദ്യത്തിന്‌ ഉത്തരം തേടി യുഡിഎഫ്‌ ഭരിക്കുന്ന ചെമ്മനാട്‌ പഞ്ചായത്തിൽ എത്തുന്നവരുടെ കണ്ണുതള്ളും. നാലര വർഷത്തിനിടെ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയത് 195 കോടിയുടെ ബഹുമുഖമായ വികസന പ്രവർത്തങ്ങളാണ്‌. എൽഡിഎഫ്‌ സർക്കാരിന്റെ വികസനനയത്തിന്റെ കരുത്തിലാണ്‌ ചെമ്മനാട്ടെ വികസന പദ്ധതികൾ. രാഷ്ട്രീയനിറം നോക്കാതെ സി എച്ച്‌ കുഞ്ഞന്പു എംഎൽഎയുടെ പ്രാദേശിക വികസന നിധിയിൽനിന്ന്‌ ഉൾപ്പെടെയാണ്‌ സർവതല സ്‌പർശിയായ പദ്ധതികൾ നടപ്പാക്കിയത്‌. പഞ്ചായത്ത്‌ ഭരണ സമിതിയുടെ കെടുകാര്യസ്ഥതയും വികസന മുരടിപ്പും കൊണ്ട് പൊറുതിമുട്ടിയ ചെമ്മനാട്ടിന്‌ സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതികളുടെ മികവാണ്‌ കാര്യമായി അവകാശപ്പെടാനുള്ളത്‌. സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിനെ എൽഡിഎഫ് നേരിടുക. ബേഡകം കഴിഞ്ഞാൽ മണ്ഡലത്തിൽ ഏറ്റവും ഉയർന്ന തുകയുടെ വികസനം നടന്നത്‌ ചെമ്മനാട്ടാണ്‌. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനചടങ്ങിൽ ഉൾപ്പെടെ വിദ്വേഷ രാഷ്ട്രീയം കലർത്തിയത്‌ വിവാദമായിരുന്നു. മുസ്ലിംലീഗ് നേതാവിനെ ഉദ്‌ഘാടകനായി നിശ്‌ചയിച്ചതും സ്ഥലം എംഎൽഎയെ അവഗണിച്ച് എംപിയെ മാത്രം അതിഥിയാക്കിയതും അണികളിലും കടുത്ത എതിർപ്പുണ്ടാക്കി. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളില്ലൊം എംഎൽഎ മുഖേന സംസ്ഥാന സർക്കാർ ഈ പഞ്ചായത്തിൽ നടപ്പാക്കിയ വികസന നേട്ടങ്ങൾ നിരവധിയാണ്‌. എംഎൽഎയുടെ പ്രാദേശിക വികസന നിധിയിൽ നിന്നുള്ള തുക ചെലവഴിച്ച്‌ നടപ്പാക്കിയ 21 പദ്ധതികൾ, ഗ്രാമീണ റോഡുകൾ, മിനിമാസ്‌റ്റ്‌ ലൈറ്റുകൾ ഒഴികെയുള്ള പ്രധാന പദ്ധതികളും തുകയും (ലക്ഷത്തിൽ) ചുവടെ: ​സംസ്ഥാന സർക്കാർ പദ്ധതികൾ ചെമ്പരിക്ക 33 കെ വി സബ്സ്റ്റേഷൻ (-1,300). ബെണ്ടിച്ചാൽ മൊട്ട ലൈഫ് മിഷൻ ഫ്ലാറ്റ് - (-650), ടാറ്റ ആശുപത്രി- ക്രിട്ടിക്കൽ കെയർ യൂണിറ്റ് -(2,375). ജൽജീവൻ മിഷൻ (6,478). മൈലാട്ടി ബിഇഎസ് സബ്സ്റ്റേഷൻ (500 ലക്ഷം, ബജറ്റ് 2025). ടാറ്റ ആശുപത്രി ഒപി, ഐപി ബ്ലോക്ക് കെട്ടിടം -(405). മൈലാട്ടി - വിദ്യാനഗർ മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈൻ -(3,000). സെക്കന്ററി സ്റ്റാന്റേർഡ് ലാബ് ആൻഡ്‌ ലീഗൽ മെട്രോളജി ഭവൻ -(195). ​കാസർകോട് വികസന പാക്കേജ്‌ പദ്ധതികൾ ചട്ടഞ്ചാൽ– -പാദൂർ-–ബന്താട് റോഡ് -(175). ചെമ്മനാട് ജിഎച്ച്എസ്എസ്, പരവനടുക്കം (-390). ചട്ടഞ്ചാൽ വ്യവസായ പാർക്കിന് ചുറ്റുമതിലും റോഡും -(290). കളനാട് പിഎച്ച്സിക്ക് കെട്ടിടം -(239). കളനാട് ഓൾഡ് ജിഎൽപിഎസ് -(100). തെക്കിൽ പറമ്പ ജിയുപിഎസ് -(210). ചെമ്പരിക്ക ജിയുപിഎസ് -(179.15). കോളിയടുക്കം ഫുട്ബോൾ ടർഫ് കോർട്ട് -(424). - ലൈഫ് മിഷൻ ഫ്ലാറ്റ് - ജലവിതരണം (59.9). നയാബസാർ– -കൈനോത്ത് റോഡ് -(65). ചെമ്മനാട് ഈസ്റ്റ് ഗവ. എൽപിഎസ് കെട്ടിട നിർമാണം- (130). ചന്ദ്രഗിരി ജിഎച്ച്എസ്എസ് കെട്ടിടം - (175), ടാറ്റ ആശുപത്രി -മാലിന്യ സംസ്കരണ പ്ലാന്റ് - (116.73). ചാത്തങ്കൈ ആർഒബി അപ്രോച്ച് റോഡ് (168.1). ​ ഫിഷറീസ് പ്ലാൻ ഫണ്ട് ദേളി ജങ്ഷൻ ഡ്രൈനേജ് -(30). കീഴൂർ ജിഎഫ്‌യുപിഎസ്(125). കടപ്പളളം–- അണിഞ്ഞ –കൂളിക്കുന്ന് റോഡ് - (51.8). എൻഎച്ച് പുതിയ വളപ്പ് റോഡ് നവീകരണം -(50). കളനാട്- –വാഴവളപ്പ്-– അടുക്കം റോഡ് -(34.5). വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് പുത്തരിയടുക്കം– -ബാലനടുക്കം റോഡ് -(10). ​പ്ലാൻ ഫണ്ട് ജിയുപിഎസ് കോളിയടുക്കം കെട്ടിടം -(100). തെക്കിൽ പറമ്പ ഗവ. യുപി സ്കൂൾ കെട്ടിടം-(100). പരവനടുക്കം എംആർഎസ് നവീകരണം- (65). ചന്ദ്രഗിരി ഗവ. ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം (-165). തെക്കിൽ സ്മാർട്ട് വില്ലേജ് ഓഫീസ് -(44), മേൽപറമ്പ പൊലീസ് സ്റ്റേഷൻ -(300). ബെണ്ടിച്ചാൽ ജിയുപി സ്കൂൾ -(50). പെരുമ്പളക്കടവ് –കോളിയടുക്കം റോഡ് -400.



deshabhimani section

Related News

View More
0 comments
Sort by

Home