ഹയർസെക്കൻഡറി 71.09 ശതമാനം 
വിജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 23, 2025, 03:00 AM | 1 min read

കാസർകോട്‌

ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 71.09 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേക്കാൾ 2.18 ശതമാനം കുറവാണിത്‌. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ വിജയശതമാനമാണിത്‌. 104 സ്‌കൂളുകളിലായി പരീക്ഷയെഴുതിയത് 15,462 പേർ. ഇതിൽ ഉന്നതപഠനത്തിന് യോഗ്യത നേടിയത്‌ 10,992 പേർ. 932 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടി. ഓപ്പൺ സ്‌കൂളിൽ പരീക്ഷയെഴുതിയ 1473 പേരിൽ 594 പേരാണ്‌ വിജയിച്ചത്‌. 40.33 ശതമാനമാണ്‌ വിജയം. നാലുപേർ മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് ചട്ടഞ്ചാല്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലാണ്. 453 പേർ. ഇതിൽ 388 പേരും വിജയിച്ചു. വിഎച്ച്എസ്ഇ ജില്ലയിൽ 61.7 ശതമാനമാണ്‌ ജയം. കഴിഞ്ഞതവണത്തേക്കാൾ നേരിയ വർധനവാണിത്‌. 1175 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 725 പേർ ഉപരിപഠനത്തിന്‌ അർഹരായി. ഇതിൽ മുള്ളേരിയ ജിവിഎച്ച്‌എസ്‌എസ്‌ നൂറുമേനി വിജയത്തിളക്കവും സ്വന്തമാക്കി. കൊടക്കാട്‌ കെഎംവിഎച്ച്‌എസ്‌എസ്‌ (95.16), അമ്പലത്തറ ജിവിഎച്ച്‌എസ്‌എസ്‌ (93.1) സ്‌കൂളുകളും മികച്ച വിജയം കരസ്ഥമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home