ലങ്കാടിയാണ്.. രസകരമാണ്... അഭ്യാസമാണ്


സ്വന്തം ലേഖകൻ
Published on May 17, 2025, 02:00 AM | 1 min read
തൃക്കരിപ്പൂർ
നാളെ മുതൽ തൃക്കരിപ്പൂരിൽ ലങ്കാടി മത്സരം. ഇതുകേട്ടാൽ എല്ലാരും ചോദിക്കും ലങ്കാടിയോ. അതെന്ത് മത്സരം. എന്നാൽ ഞെട്ടണ്ട. ഇത് നമ്മളെ കബഡിയുടെ മറ്റൊരു വകഭേദമായ കായിക ഇനം. ഒരുകാലത്ത് പ്രചാരത്തിലുണ്ടായ കൊച്ചമ്മാടിക്കളി പോലെ ഒരുകാൽ മടക്കി ഒറ്റക്കാലിൽ ഏതിർടീമിനെ നേരിടാൻ പോകുന്ന കളി. 13 സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ള "ലങ്കാടി" എന്ന കായിക വിനോദം നമ്മുടെ നാട്ടിലുമെത്തുകയാണ്. ഉപരിപഠനത്തിനും തൊഴിൽസാധ്യതക്കും മറ്റു സംസ്ഥാനങ്ങളിൽ വിദ്യാർഥികൾ ലങ്കാടി എന്ന കായികവിനോദത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്. ലങ്കാടിയുടെ പ്രചാരം വർധിപ്പിക്കാൻ ജില്ലാ കമ്മിറ്റി രൂപീകരിച്ചു.കെ വി ഗോപാലൻ അധ്യക്ഷനായി. എം സുലൈമാൻ, ടി വി ചന്ദ്രദാസ്, വീരമണി ചെറുവത്തൂർ, എം സുജേഷ്, ഷെറിഫ് മാടാപ്പുറം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ വി ഗോപാലൻ (പ്രസിഡന്റ്), ടി വി ചന്ദ്രദാസ്, വീരമണി ചെറുവത്തൂർ ( വൈസ് പ്രസിഡന്റ്), എം സുജേഷ് (സെക്രട്ടറി), ഷെറീഫ് മാടാപ്പുറം, ടി എം സിദ്ദിഖ്, എ ജി സി അംലാദ് (ജോ. സെക്രട്ടറി), സിദ്ദീഖ് ചക്കര (ട്രഷറർ), വി പി പി ഷുഹൈബ് (സംസ്ഥാന കമ്മിറ്റി അംഗം).









0 comments