ന്യൂനപക്ഷ സംരക്ഷണത്തിന് നിലകൊള്ളുന്നത് ഇടതുപക്ഷംമാത്രം

കാഞ്ഞങ്ങാട്
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിലൂടെ ബിജെപിയുടെ ന്യൂനപക്ഷ നിലപാട് വെളിവായെന്നും ഇടതുപക്ഷത്തിലൂടെ മാത്രമേ ന്യൂനപക്ഷ സംരക്ഷണം സാധ്യമാവുകയുള്ളൂവെന്നും കേരള കോൺഗ്രസ് എം ജില്ല നേതൃത്വ സംഗമം അഭിപ്രായപ്പെട്ടു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ് ഫണ്ട് സമാഹരണ തുക ഏറ്റുവാങ്ങി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സജി കുറ്റിയാനിമറ്റം, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ജോയി മൈക്കിൾ, ബിജു തുളശേരി, ഷിനോജ് ചാക്കോ, സിജി കട്ടക്കയം, ബാബു നെടിയകാലായിൽ, ജോസ് കാക്കകുട്ടുങ്കൽ, ടിമ്മി എലിപ്പുലിക്കാട്ട്, ജോസ് ചെന്നിക്കാട്ട് കുന്നേൽ, ചെറിയാൻ മടുകാങ്കൽ, കെ എം ചാക്കോ, പുഷ്മ ബേബി, ബേബി പന്തല്ലൂർ ടോമി ഈഴറാട്ട് എന്നിവർ സംസാരിച്ചു.









0 comments