അലകൾക്കുമേലെ കപ്പലിൽ അവർ പാടി ‘കടലിൽ പൂത്ത സൗഭാഗ്യം’

വയോജന ക്ലബ് അംഗങ്ങൾ കൊച്ചി  തുറമുഖത്ത്‌  കപ്പലിനരികെ

വയോജന ക്ലബ് അംഗങ്ങൾ കൊച്ചി തുറമുഖത്ത്‌ കപ്പലിനരികെ

avatar
സ്വന്തം ലേഖകൻ

Published on Oct 11, 2025, 02:00 AM | 1 min read

ചീമേനി

‘‘കരകാണാ കടലലമേലെ മോഹപ്പൂങ്കുരുവി പറന്നു...’’ കടലിലെ കപ്പൽ യാത്രക്കിടയിൽ ചീമേനിയിലെ വയോജനങ്ങൾ ഒന്നിച്ച്‌ പാടിയപ്പോൾ അവരുടെ ജീവിത സായാഹ്നം ആഹ്ലാദഭരിതവും ആനന്ദപൂർണവുമായി. കയ്യൂർ ചീമേനി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ വയോജന ക്ലബ് അംഗങ്ങൾ അതിരുകളില്ലാത്ത ഉല്ലാസത്തിൽ ഏർപ്പെടാൻ തുടങ്ങിയിട്ട്‌ മാസങ്ങളായി. കരയിലൂടെയും ആകാശത്തിലൂടെയും സഞ്ചരിച്ച്‌ തീർന്നപ്പോൾ അടുത്ത മോഹം കപ്പൽ യാത്രയായി. അതിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ച്‌ ഇപ്പോൾ കപ്പൽ യാത്രയും അനുഭവിച്ചറിഞ്ഞിരിക്കുകയാണ്‌. 48 പേരാണ്‌ കൊച്ചിയിലെത്തി കപ്പൽ യാത്ര നടത്തിയത്‌. ഒപ്പം കൊച്ചിയിലും പരിസരത്തെയും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചു. ആദ്യമായി കപ്പലിൽ കയറിതിന്റെ ആനന്ദം എല്ലാവരും പങ്കുവച്ചു. വിമാനം പോലെയല്ല കപ്പലെന്നും അതിനുള്ളിൽ കയറിയാൽ ബഹുനില ഫ്ലാറ്റിൽ കയറിയത്‌ പോലെയാണെന്നും കടലിലൂടെ സഞ്ചരിക്കുകയാണെന്ന തോന്നൽപോലും ഇല്ലെന്നും ഇവർ പറഞ്ഞു. ഉല്ലാസ കപ്പലിൽ നാലുമണിക്കൂർ നേരം കടന്നുപോയത്‌ പലരും അറിഞ്ഞില്ല. വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചും കടലിന്റ ഭംഗി ആസ്വദിച്ചും നടത്തിയ പുതിയയാത്ര സന്തോഷത്തോടൊപ്പം കടലിന്റെ ക‍ൗതുകത്തിലേക്കുള്ള യാത്രയായും അനുഭവപ്പെട്ടു. ​



deshabhimani section

Related News

View More
0 comments
Sort by

Home