കരിങ്കടലല്ല, 
ഇത്‌ കൽമാടി 
തോടാണ്‌

മലിനജലം നിറഞ്ഞ്‌ കറുത്തിരുണ്ട കൽമാടി തോട്‌

മലിനജലം നിറഞ്ഞ്‌ കറുത്തിരുണ്ട കൽമാടി തോട്‌

avatar
കെ സി ലൈജുമോൻ

Published on Apr 26, 2025, 02:30 AM | 1 min read

കാസർകോട്‌

കരിങ്കടലിനെ വെല്ലുന്നവിധം കറുത്ത വെള്ളമൊഴുകുന്ന തോട്‌. ഇക്കാലത്ത്‌ ഇങ്ങനെയും ഒരു പുഴയുണ്ടല്ലോയെന്നാണ്‌ ഇവിടെയെത്തുന്നവർ ചോദിക്കുന്നത്‌. ഇതിനെല്ലാം പുറമെ ആഹാരാവശിഷ്ടങ്ങൾ കൊത്തിവലിക്കുന്ന കാക്കകളും നായ്‌ക്കളും. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും അടിഞ്ഞുകൂടിക്കിടക്കുന്നു. ദുർഗന്ധത്താൽ തോടിനടുത്തേക്ക്‌ പോകാനാകാത്ത അവസ്ഥ. ഇപ്പറഞ്ഞതെല്ലാം നമ്മുടെ തൊട്ടടുത്ത്‌ നഗരമധ്യത്തിൽതന്നെയുള്ള കൽമാടി തോടിനെക്കുറിച്ചാണ്‌. കറന്തക്കാട്ടെ സർക്കാർ വിത്തുൽപാദന കേന്ദ്രത്തിലെ നെൽവയലിനെ തകർത്തുകൊണ്ട്‌ ഒഴുകി കടലിൽചേരുന്ന തോടിന്റെ ദുരവസ്ഥ ആരും കാണുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Home