കടപുഴകിയ ആൽമരം 
കവർന്നത് ജീവിത മാർഗം

പുതിയകോട്ട എസ്ബിഐക്ക് മുന്നിലെ മരം വീണ് തകർന്ന പെട്ടിക്കടയ്ക്കുമുന്നിൽ കന്നടത്ത് ഗോപാലൻ

പുതിയകോട്ട എസ്ബിഐക്ക് മുന്നിലെ മരം വീണ് തകർന്ന പെട്ടിക്കടയ്ക്കുമുന്നിൽ കന്നടത്ത് ഗോപാലൻ

avatar
സ്വന്തം ലേഖകൻ

Published on Jul 24, 2025, 02:15 AM | 1 min read

കാഞ്ഞങ്ങാട്‌

പുതിയകോട്ടയിലെ ആൽമരം തകർത്തുകളഞ്ഞത് കന്നാടത്ത് ഗോപാലന്റെ ജീവിതമാർഗമാണ്. പുതിയകോട്ട എസ്ബിഐക്ക് മുന്നിലെ വൻ ആൽമരം വ്യാഴം പുലർച്ചെ 3.30നാണ് കടപുഴകി വീണ് പെട്ടിക്കടയും കാറും തകർന്നത്. തിരക്കേറിയ ഇവിടെ പുലർച്ചെയായതിനാലാണ് വൻ അപകടം ഒഴിവായത്. മടിക്കൈ തീയ്യർപാലം കന്നാടത്ത് ഗോപാലന്റെ പെട്ടിക്കടയാണ് പാടെ തകർന്നു. ദിനേശ് ബീഡി തൊഴിലാളിയായിരുന്ന ഗോപാലൻ വിരമിച്ച ശേഷമാണ് പെട്ടിക്കട തുടങ്ങിയത്. എഴുപത്തിയഞ്ച് പിന്നിട്ട ഗോപാലൻ കടമെടുത്തും പെൻഷൻ തുക ചേർത്തുവച്ചുമാണ് വർഷം മുമ്പ് നഗരസഭ അനുമതിയോടെ പെട്ടിക്കട തുടങ്ങിയത്. കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്നു പെട്ടിക്കട. പെട്ടിക്കടയിൽ വിൽപനക്കായി സൂക്ഷിച്ച ലോട്ടറിയും ശീതളപാനീയവും നഷ്ടമായി. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഗോപാലൻ പറഞ്ഞു. അഗ്നിരക്ഷാസേനയെത്തി മരം മുറിച്ച് നീക്കി.



deshabhimani section

Related News

View More
0 comments
Sort by

Home