വായന പക്ഷാചരണം സമാപനം

മഞ്ചേശ്വരം താലൂക്ക് വായനപക്ഷാചരണം സമാപനം പി അപ്പുക്കുട്ടൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 10, 2025, 03:00 AM | 2 min read

ഇരിയണ്ണി

എ കെ ജി ഗ്രന്ഥാലയം, ഇരിയണ്ണി ജിവിഎച്ച്എസ്എസ് വിഎച്ച്എസ്ഇ വിഭാഗം എൻഎസ്‌എസ്‌, കരിയർ ഗൈഡൻസ് ആൻഡ്‌ കൗൺസലിങ്‌ സെൽ എന്നിവ വായനപക്ഷാചരണ സമാപനവും ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. വായന പക്ഷാചരണ സമാപനം വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പി സുചീന്ദ്രനാഥ് ഉദ്‌ഘാടനംചെയ്തു. ടി കെ കൃഷ്ണൻ അധ്യക്ഷനായി. ടി കെ രാജശേഖരൻ ഐ വി ദാസ് അനുസ്മരണം നടത്തി. രവീന്ദ്രൻ പാടി, കെ ദാമോദരൻ നായർ, ശകുന്തള, എസ്‌ വി പങ്കജം, ബേബി സുമതി എന്നിവർ സംസാരിച്ചു. കർമംതോടി ഇ എം എസ് വായനശാലയിൽ വിജയൻ കാടകം ഉദ്‌ഘാടനം ചെയ്തു. ബി രാധാകൃഷ്ണൻ അധ്യക്ഷനായി. ബി സി അനിൽകുമാർ, കെ എം കിഷോർ കുമാർ, ഇ നാരായണൻ, കെ ഉഷ, ചൈതന്യ, എൻ എം മോഹനൻ എന്നിവർ സംസാരിച്ചു. കാടകം പി ജി ഗ്രന്ഥാലയത്തിൽ വിജയൻ കാടകം ഉദ്‌ഘാടനം ചെയ്തു. പി നാരായണൻ അധ്യക്ഷനായി. പത്മനാഭൻ കാടകം ക്ലാസ്സെടുത്തു. ജയൻ കാടകം സ്വാഗതവും കെ ആർ അഖിൽ നന്ദിയും പറഞ്ഞു. ചെമ്മനാട് ഇ കെ നായനാർ സ്മാരക വായനശാല ആൻഡ്‌ ഗ്രന്ഥാലയം വായന പക്ഷാചരണ സമാപനവും ഐ വി ദാസ് അനുസ്മരണവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ദാമോദരൻ ഉദ്ഘാടനംചെയ്തു. കെ സി കൃഷ്ണൻ അധ്യക്ഷനായി. അരവിന്ദാക്ഷൻ കുനിയിൽ സംസാരിച്ചു. മോഹനൻ പാലോത്ത് സ്വാഗതവും ആദർശ് അലക്കം പിടിക്കാൽ നന്ദിയും പറഞ്ഞു. കോട്ടൂർ ഇ എം എസ് ഗ്രന്ഥാലയം കെഎഎൽപി സ്‌കൂളിൽ സംഘടിപ്പിച്ച ബഷീർ അനുസ്മരണവും ക്വിസ് മത്സരവും സുകുമാരി ഉദ്‌ഘാടനംചെയ്തു. സി അച്യുതൻ അധ്യക്ഷനായി. കെ ഗോപലൻ, കെ എസ് ശിവശങ്കരൻ, എ കെ അനിത, എം കെ സന്തോഷ് എന്നിവർ സംസാരിച്ചു. പെരുമ്പള ഇ എം എസ് വായനശാല, യൂത്ത് ക്ലബ്ബുമായി സഹകരിച്ച് നടത്തിയ വായന പക്ഷാചരണ സമാപനവും ബഷീർ – --ഐ വി ദാസ് അനുസ്മരണവും സതീശൻ പൊയ്യക്കോട് ഉദ്ഘാടനം ചെയ്തു. ടി മുരളീധരൻ അധ്യക്ഷനായി. കെ മണികണ്ഠൻ, കെ കരുണാകരൻ കുളങ്കര എന്നിവർ സംസാരിച്ചു. കെ നവ്യ സ്വാഗതവും പി കെ ശ്രീജ നന്ദിയും പറഞ്ഞു. അണിഞ്ഞ പി നാരായണൻ നായർ സ്മാരക വായനശാലയിൽ കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി സുനീഷ്‌കുമാർ അധ്യക്ഷനായി. ടി ജാനകി, പി നാരായണൻ, ബാബുരാജ്, നിഷ, ശ്രുതി, മിനി, മഹേഷ്‌, പ്രസാദ് എന്നിവർ സംസാരിച്ചു. പാലക്കുന്ന് അംബിക ലൈബ്രറിയിൽ സതീശൻ പൊയ്യക്കോട് ഉദ്ഘാടനംചെയ്തു. പി വി രാജേന്ദ്രൻ അധ്യക്ഷനായി. പള്ളം നാരായണൻ, രാജൻ, എ ബാലകൃഷ്ണൻ, ശ്രീജ പുരുഷോത്തമൻ, ബിന്ദു കല്ലത്ത്, ശ്രീസ്ത രാമചന്ദ്രൻ, അബ്ബാസ് പാക്യാര, വി പ്രേമലത, എൻ എ ജയദേവൻ, കെ വി ശാരദ എന്നിവർ സംസാരിച്ചു. കോളേജ് വിദ്യാർഥിനികൾ ബഷീർ കൃതികളെ ആസ്പദമാക്കി സ്കിറ്റ് അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home