ആർടിഒ ഓഫീസുകളിൽ വിജിലൻസ്‌ പരിശോധന

വൻ തുകയും വാഹന 
സംബന്ധമായ രേഖകളും പിടികൂടി

കാസർകോട്‌ ആർടിഒ ഓഫീസിൽ വിജിലൻസ്‌ പരിശോധന നടത്തുന്നു
വെബ് ഡെസ്ക്

Published on Jul 20, 2025, 03:00 AM | 1 min read

കാസർകോട്‌

ആർടിഒ ഓഫീസുകളിൽ കാസർകോട്‌ വിജിലൻസ് നടത്തിയ പരിശോധനയിൽ ഏജന്റുമാരിൽനിന്നും വൻ തുകകളും വാഹന സംബന്ധമായ രേഖകളും പിടികൂടി. കാസർകോട്‌ ആർടിഒ ഓഫീസിൽ നടത്തിയ പരിശോധനയിൽ 21,020 രൂപയും രേഖകളും ഏജന്റുമാരിൽനിന്നും കണ്ടെത്തി. കാഞ്ഞങ്ങാട് ആർടിഒ ഓഫീസിൽനിന്നും ഹിയറിങ് കഴിഞ്ഞ അപേക്ഷകൾ ഓഫീസിൽ സൂക്ഷിച്ചതായും വെള്ളരിക്കുണ്ട് ആർടിഒ ഓഫീസിൽ ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക് വൻ തുകകൾ അയച്ചുകൊടുത്തതായും കണ്ടെത്തി. സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ "ഓപ്പറേഷൻ വീൽസ്' പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തിയത്‌. ഡിവൈഎസ്‌പി വി ഉണ്ണികൃഷ്ണൻ കാസർകോട്ടും കോഴിക്കോട്‌ എൻആർകെ ഇൻസ്‌പെക്ടർ വിനോദ്ചന്ദ്രൻ കാഞ്ഞങ്ങാടും ഇൻസ്‌പെക്ടർ പി നാരായണൻ വെള്ളരിക്കുണ്ടിലും പരിശോധനയ്ക്ക് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home