ജില്ലാ വിദ്യാഭ്യാസ സമിതി രൂപീകരിച്ചു
ദേശീയ വിദ്യാഭ്യാസനയത്തെ വരേണ്യവൽക്കരിക്കുന്നു

ജില്ലാ വിദ്യാഭ്യാസ സമിതി രൂപീകരണ കൺവൻഷന്‍ പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്
ഫാസിസത്തിന്റെ ഇടപെടലിൽ ദേശീയ വിദ്യാഭ്യാസ നയം വരേണ്യവൽക്കരിക്കപ്പെടുകയാണെന്ന് മുൻമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ജില്ലാ വിദ്യാഭ്യാസ സമിതി രൂപീകരണ കൺവെൻഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയിൽ ശാസ്ത്രത്തെ തള്ളിക്കളഞ്ഞ് മിത്തുകളെ അണിനിരത്തി മനുസ്മൃതിയുടെ കരിക്കുലം കൊണ്ടുവരാനാണ് ഫാസിസം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. എകെജിസിടി സംസ്ഥാന സെക്രട്ടറി സി ടി ശശി വിഷയാവതരണം നടത്തി. കെ പി സതീഷ്ചന്ദ്രന്‍, കെ വി സുജാത, പ്രൊഫ. കെ പി ജയരാജന്‍, ഡോ. എ അശോകന്‍, പി സജിത്കുമാര്‍, കെ ഹരിദാസ്, എം സുമതി, പ്രൊഫ. പി രഘുനാഥ്, ടി പ്രകാശന്‍, വി ചന്ദ്രന്‍, ഷാലുമാത്യു, ഡോ. സി സി മണികണ്ഠന്‍, കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഡോ.ആസിഫ് ഇഖ്ബാല്‍ കാക്കശേരി സ്വാഗതവും കെ പ്രണവ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: പി കരുണാകരന്‍(ചെയര്‍മാന്‍), ഡോ.സി ബാലന്‍(വര്‍ക്കിങ് ചെയര്‍മാന്‍), പ്രൊഫ. കെ പി ജയരാജന്‍, ഡോ. എ അശോകന്‍, പ്രൊഫ. പി പ്രഭാകരന്‍, കെ ഭാനുപ്രകാശ്, എം സുമതി(വൈസ് ചെയര്‍മാന്‍), ഡോ. ആസിഫ് ഇക്ബാല്‍ കാക്കശേരി (ജനറല്‍ കണ്‍വീനര്‍), പ്രൊഫ. വി കുട്ട്യന്‍, പി സജിത്കുമാര്‍, കെ രാഘവന്‍, കെ ഹരിദാസ്, രജീഷ് വെള്ളാട്ട്, കെ പ്രണവ്(ജോ.കണ്‍വീനര്‍), വി ശോഭ(ട്രഷറര്‍).









0 comments