പഠിക്കാം ന്യൂജെൻ കോഴ്‌സുകൾ
ഹോട്ട് ജോബായി ഡിജിറ്റൽ മാർക്കറ്റിങ്


സ്വന്തം ലേഖകൻ
Published on Sep 10, 2025, 02:00 AM | 1 min read
കാസര്‍കോട്
കാലം മാറുമ്പോൾ മാർക്കറ്റിങ്ങിന്റെ തന്ത്രങ്ങളും മാറും. ഉപഭോക്താവ് എത്രതവണ പരസ്യം കണ്ടുവെന്നും എന്തെല്ലാം ഉൽപന്നങ്ങൾ വാങ്ങാൻ സാധ്യതയുണ്ടെന്ന് വരെ അറിയാൻ കഴിയുന്നവരായിരിക്കണം ഡിജിറ്റൽ മാർക്കറ്റിങ് രംഗത്ത് പ്രവർത്തിക്കുന്നവർ. ‘ഹോട്ട് ജോബായി’ മാറിക്കഴിഞ്ഞ ഡിജിറ്റൽ മാർക്കറ്റിങ്ങിലുൾപ്പെടെ എളുപ്പത്തിൽ നല്ലവേതനം ലഭിക്കുന്ന പുതുതലമുറ ജോലികൾക്കുള്ള പരിശീലനം നൽകാനൊരുങ്ങുകയാണ് ജില്ലാ പഞ്ചായത്തും അസാപ്പും. ഡിജിറ്റൽ മാർക്കറ്റിങ് പഠിച്ച് ലോകത്ത് ഏറ്റവും പ്രചാരമേറിയ സമൂഹമാധ്യമങ്ങളെ ഉൾപ്പെടെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിക്കുന്നതാണ് കോാഴ്സുകൾ. ഈ നൈപുണ്യ പരിശീലന പദ്ധതിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ജിഎസ്ടി യൂസിങ് ടാലി, ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍, പവര്‍ ഇലക്ട്രോണിക്‌സ് സര്‍വീസ് ടെക്‌നീഷ്യന്‍ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 100 വനിതകള്‍ക്കാണ് ജിഎസ്ടി യൂസിങ് ടാലി കോഴ്സില്‍ പരിശീലനം നല്‍കുക. പൊതുവിഭാഗങ്ങള്‍ക്കായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സില്‍ 40 സീറ്റും ഇവി സര്‍വീസ് ടെക്‌നീഷ്യന്‍, പവര്‍ ഇലക്ട്രോണിക്‌സ് കോഴ്‌സുകളില്‍ 30 വീതം സീറ്റുമുണ്ട്. പ്ലസ് ടു യോഗ്യതയുള്ള അക്കൗണ്ടിങ് മേഖലയിൽ ധാരണയുള്ള വനിതകള്‍ക്ക് ജിഎസ്ടി യൂസിങ് ടാലി കോഴ്‌സിൽ അപേക്ഷിക്കാം. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സില്‍ പ്ലസ്ടു വിനോടൊപ്പം അടിസ്ഥാന കംപ്യുട്ടര്‍ പരിജ്ഞാനം വേണം. ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍, പവര്‍ ഇലക്ട്രോണിക്‌സ് സര്‍വീസ് ടെക്‌നീഷ്യന്‍ എന്നീ കോഴ്സുകളില്‍ പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സിനൊപ്പം, ഉദ്യോഗാര്‍ഥികളെ അഭിമുഖത്തിന് സജ്ജമാക്കുന്ന പ്ലേസ്‌മെന്റ് റെഡിനസ് പ്രോഗ്രാമില്‍ കൂടി പരിശീലനം നല്‍കും. വിവരങ്ങള്‍ക്ക് ഫോൺ: 9495999780. bit.ly/asap-gst ലിങ്ക് വഴിയും അപേക്ഷിക്കാം.









0 comments