കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിൽ 20 കോടിയുടെ വികസന പദ്ധതി

കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിൽ 20 കോടി രൂപയുടെ വികസന പദ്ധതികൾ യാഥാർഥ്യമാവും. സ്‌റ്റേഷൻ സന്ദർശിച്ച ഉന്നത ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡീ. റെയിൽവേ മാനേജർ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിലയിരുത്തിയാണ് നടപടി വേഗത്തിലാക്കിയത്. സ്‌റ്റേഷന്റെ വടക്കുഭാഗത്ത് സ്ഥാപിക്കുന്ന രണ്ടാം മേൽനടപ്പാലത്തോടനുബന്ധിച്ച് ലിഫ്‌റ്റ് സൗകര്യം, രണ്ട് പ്ലാറ്റ് ഫോമുകൾക്കും പുർണമായും മേൽക്കൂര, സ്‌റ്റേഷൻ റോഡിലെ വെള്ളക്കെട്ട് പുർണമായും ഒഴിവാക്കാൻ ഓവുചാൽ, സ്‌റ്റേഷനിലേക്കുള്ള റോഡ് വീതികൂട്ടി ഉയർത്തി ഗതാഗതസൗകര്യം സുഗമമാക്കൽ, റിസ്‌പക്ഷൻ സൗകര്യം വിപുലീകരിക്കൽ തുടങ്ങിയവ യാഥാർഥ്യമാവും. നിർമാണ ജോലികൾ എറണാകുളത്തെ കമ്പനിക്കും മേൽനടപ്പാല പ്രവൃത്തി മറ്റൊരു കമ്പനിക്കുമാണ് കരാർ നൽകിയത്. സ്‌റ്റേഷനോടുള്ള അവഗണനക്കെതിരെ എൽഡിഎഫും നഗര വികസന കർമസമിതിയും ഡിവൈഎഫ്‌ഐയും വിവിധ ട്രേഡ് യൂണിയൻ സംഘടനകളും പാസഞ്ചേഴ്‌സ് അസോസിയേഷനും റെയിൽവേ വികസന കർമസമിതിയും നിരവധി സമരം നടത്തിയിരുന്നു.









0 comments