ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ മരം വീണു

മുള്ളേരിയ ആലന്തടുക്കയിൽ മരം വീണ് തകർന്ന ഓട്ടോ
മുള്ളേരിയ
ഓടിക്കൊണ്ടിരുന്ന ഓട്ടോക്കുമുകളിൽ കൂറ്റൻ അക്കേഷ്യ മരം കടപുഴകി വീണു. പരിക്കുകളോടെ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോ പൂർണമായി തകർന്നു. ചെർക്കള- ജാൽസൂർ റോഡിലെ മുള്ളേരിയ ആലന്തടുക്ക ഇറക്കത്തിൽ ബുധനാഴ്‌ച രാവിലെ എട്ടിനാണ് അപകടം. ആദൂർ സി എ നഗർ സ്വദേശിയും മുള്ളേരിയയിൽ ഹോട്ടലുടമയുമായ അബ്ദുള്ളക്കുഞ്ഞിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മുള്ളേരിയയിലെ സഹകരണ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. സി ഐ നഗറിലെ വീട്ടിൽ നിന്നു മുള്ളേരിയയിൽ അദ്ദേഹം നടത്തുന്ന ഹോട്ടലിലേക്കു സ്വന്തം ഓട്ടോയിൽ പോവുന്നതിനിടയിലാണ് അപകടം. അഗ്നിരക്ഷാ രക്ഷാസേനയും പൊലീസും ചേർന്ന് മരം മുറിച്ചുമാറ്റി.








0 comments