ശമ്പള കമീഷനെ നിയമിക്കണം: കെജിഒഎ

കാസർകോട് 12–ാം ശമ്പള കമ്മീഷനെ നിയമിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. വിദ്യാനഗർ എൻജിഒ യൂണിയൻ ഹാളിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. ബോബി പോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മധു കരിമ്പിൽ അധ്യക്ഷനായി. സെക്രട്ടറി കെ വി രാഘവൻ റിപ്പോർട്ടവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം വി ചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം ഡി. എൽ സുമ, കോളിക്കര രമേശൻ, വൈശാഖ് ബാലൻ, സി എസ് സുമേഷ്, കെ സജിത് കുമാർ. , എ രവീന്ദ്ര , വി സുനിൽകുമാർ, പി വി ഷാനജ് എന്നിവർ സംസാരിച്ചു.









0 comments