കൂര്‍മ്മല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം സമ്മാനിച്ചു

കൂര്‍മ്മല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ചരിത്രകാരന്‍ ഡോ. സി ബാലന് എം രാജഗോപാലൻ എംഎൽഎ സമ്മാനിക്കുന്നു
കാഞ്ഞങ്ങാട്
നോര്‍ത്ത് കോട്ടച്ചേരി റെഡ് സ്റ്റാര്‍ യൂത്ത് സെന്റർ കൂര്‍മ്മല്‍ എഴുത്തച്ഛന്റെ സ്‌മരണാർത്ഥം എർപ്പെടുത്തിയ പുരസ്‌കാരം ഓണഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ചരിത്രകാരന്‍ ഡോ. സി ബാലന് എം രാജഗോപാലൻ എംഎൽഎ സമ്മാനിച്ചു. 10000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്‌പുരസ്‌കാരം. ചടങ്ങിൽ ടി ആശ്വത്ത് അധ്യക്ഷനായി. ഡോ. എ അശോകൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. വിവിധ മേഖലകളിൽ മികച്ച വിജയം നേടിയവർക്ക് അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് സമ്മാനം നൽകി. സിപിഐ എം കാഞ്ഞങ്ങാട് എരിയാസെക്രട്ടറി കെ രാജ്‌മോഹൻ, എം രാഘവൻ, ശിവജി വെള്ളിക്കോത്ത്, എം വി രാഘവൻ, ഹമീദ് ചേരക്കാടത്ത്, എം സുനിൽ, എം വി ദിലീപ് എന്നിവർ സംസാരിച്ചു. എം വി രത്നകുമാരി സ്വാഗതവും വി വി രൂപേഷ് നന്ദിയും പറഞ്ഞു. ക്രോസ് കൺട്രി, കുട്ടികൾക്കും മുതിർന്നവർക്കും കലാ കായിക മത്സരങ്ങൾ, തലയണയടി മത്സരം, കണ്ണൂർ ബ്ലാക്ക് മീഡിയയുടെ ഫോക് മെഗാഷോ എന്നിവയും നടന്നു.









0 comments