ചരക്ക് ലോറികടളടക്കം സര്‍വീസ് റോഡില്‍ കുടുങ്ങി; വൻ ഗതാഗതക്കുരുക്ക്

മാവുങ്കാലിൽ ദേശീയപാതയിൽ കുടുങ്ങിയ ചരക്ക് ലോറികളുടെ നീണ്ട നിര.
കാഞ്ഞങ്ങാട്
വലിയ ചരക്ക് ലോറികളടക്കം സർവീസ് റോഡിൽ കുടുങ്ങിയത് ദേശീയപാതയിൽ ഗതാഗതക്കുരുക്കിനിടയാക്കി. കാഞ്ഞങ്ങാട് സൗത്ത് മുതൽ മൂലക്കണ്ടം വരെ സർവീസ് റോഡിലാണ് വ്യാഴാഴ്ച പുലർച്ചെ മുതൽ വലിയ വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി നിർത്തിയിട്ടത്. ചെറുവത്തൂർ വെങ്ങാട്ട് മലയിലുണ്ടായ മണ്ണിടിച്ചടലിനെ തുടർന്നുള്ള വഴിതിരിച്ചുവിടലും കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിൽ ടാങ്കർ ലോറി മറിഞ്ഞതുമൂലമുണ്ടായ ഗതാഗതക്കുരുക്ക് കാരണമാണ് റോഡിൽ വാഹനങ്ങൾ കുടുങ്ങാൻ കാരണം. ദേശീയപാതയിൽ നിയന്ത്രണമേർപ്പെടുത്തിയതോടെ സർവീസ് റോഡിലൂടെയാണ് ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകുന്നത്. ഇതുമൂലമുണ്ടായ ഗതാഗതക്കുരുക്കാണ് ഭാരം കയറ്റിപ്പോകുന്ന വാഹനങ്ങളടക്കം സർവീസ് റോഡിലുൾപ്പെടെ കുടുങ്ങാൻ കാരണമായത്. ബുധനാഴ്ച രാത്രി ആരംഭിച്ച ഗതാഗതക്കുരുക്ക് വ്യാഴാഴ്ച നീണ്ടുനിന്നു. മണിക്കൂറുകളോളം ഗതാഗത തടസം നേരിടുകയും യാത്രക്കാർ ദുരിതത്തിലാകുകയും ചെയ്തതോടെ പൊലീസ് ഇടപെട്ട് ഉച്ചയോടെ ഭാരവാഹനങ്ങളെയടക്കം സർവീസ് റോഡിൽ നിന്ന് ദേശീയപാതയിലേക്ക് കടത്തിവിടുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കുകയുമായിരുന്നു. ഈ സമയം നീറുകണക്കിന് ലോറികളാണ് കാഞ്ഞങ്ങാട് സൗത്ത്, മാവുങ്കാൽ ഭാഗങ്ങളിലായി കുടുങ്ങിക്കിടന്നത്.









0 comments