ജില്ലയിൽ 12 കേന്ദ്രത്തിൽ സമരസംഗമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2025, 02:30 AM | 1 min read

കാസർകോട്‌ ‘

ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യ ദിനമായ 15ന്‌ ജില്ലയിലെ 12 ബ്ലോക്ക് കേന്ദ്രങ്ങളിലും ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ സമരസംഗമം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വൈകിട്ട്‌ നാലിന്‌ പ്രകടനവും പൊതുയോഗവും നടക്കും. കേന്ദ്രത്തിലെ മോദി സർക്കാരിന്റെ യുവജനവഞ്ചനയും രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മയും തൊഴിൽ ചൂഷണവും തുറന്നുകാട്ടും. വർഗീയ വിഭജനം രൂക്ഷമാക്കുകയും മതനിരപേക്ഷത തകർക്കുകയും ചെയ്യുന്ന സംഘപരിവാറിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി അണിനിരക്കേണ്ട സന്ദർഭമാണിത്. സമരസംഗമത്തിന്റെ ​ബ്ലോക്ക് - കേന്ദ്രങ്ങളും ഉദ്ഘാടകരും: തൃക്കരിപ്പൂർ–- സരിൻ ശശി, ചെറുവത്തൂർ– ടി ഐ മധുസൂദനൻ എംഎൽഎ, നീലേശ്വരം–പി ജയരാജൻ, ഭീമനടി – ഡോ. വി പി പി മുസ്തഫ, കാഞ്ഞങ്ങാട് – എം വിജിൻ എംഎൽഎ, ഒടയംചാൽ– മുഹമ്മദ്‌ സിറാജ്, പാലക്കുന്ന്– - പി സന്തോഷ്‌, കുറ്റിക്കോൽ– പി പി ദിവ്യ, ബോവിക്കാനം– കെ വി കുഞ്ഞിരാമൻ, ചെർക്കള– മുഹമ്മദ്‌ സാദിഖ്‌, പെർള - ഷാലു മാത്യു, ഉപ്പള – എം വി ജയരാജൻ.



deshabhimani section

Related News

View More
0 comments
Sort by

Home