ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിക്ക് തുടക്കം

മടിക്കൈ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി മടിക്കൈ സഹകരണ ബാങ്ക് പ്രസിഡന്റ് കെ നാരായണൻ സ്കൂൾ ലീഡർ എസ് ശ്രീനിധിയ്ക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു.
മടിക്കൈ
മടിക്കൈ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. പദ്ധതിയുടെ ഭാഗമായി മടിക്കൈ സഹകരണ ബാങ്ക് 20 പത്രമാണ് ക്ലാസുകളിലെത്തിക്കാൻ നൽകുന്നത്. ബാങ്ക് പ്രസിഡന്റ് കെ നാരായണൻ സ്കൂൾ ലീഡർ എസ് ശ്രീനിധിയ്ക്ക് പത്രംനൽകി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പത്മനാഭൻ റാക്കോൽ അധ്യക്ഷനായി. മുത്തിനാട്ട് രാജൻ, കെ സുജാത, ഒ കുഞ്ഞികൃഷ്ണൻ, പ്രസന്നൻ ചുള്ളിമൂല, പി ജി പ്രശാന്ത്, മദർ പിടിഎ പ്രസിഡൻറ് സി ചിന്താമണി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എ കെ വിനോദ് കുമാർ സ്വാഗതം പറഞ്ഞു. പുല്ലൂർ പുല്ലൂർ ഗവ. യുപി സ്ക്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയ്ക്ക് തുടക്കമായി. പുല്ലൂർ അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘമാണ് പത്രം നൽകുന്നത്. സംഘം പ്രസിഡന്റ് എ കൃഷ്ണനിൽനിന്നും സ്ക്കൂൾ ലീഡർ എൻ നിഹാർ കൃഷ്ണൻ പത്രം ഏറ്റുവാങ്ങി. പഞ്ചായത്തംഗം എം വി നാരായണൻ, സിപിഐ എം ലോക്കൽ സെക്രട്ടറി ടി ബിന്ദു, സംഘം സെക്രട്ടറി പി മനോജ് കുമാർ, പി ദാമോദരൻ, യു പ്രകാശൻ, എ ഷാജി, സി കെ സുനിൽകുമാർ, അനിൽ പുളിക്കാൽ, കെ ബാബു എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി ജനാർദനൻ സ്വാഗതവും ടി ഇ ശ്രീന നന്ദിയും പറഞ്ഞു.









0 comments