നാളെയാണ് അറിവുത്സവം

കാഞ്ഞങ്ങാട്
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് ജില്ലാ മത്സരം ഞായറാഴ്‌ച ഹൊസ്‌ദുർഗ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 9.30ന് എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയാകും. മജീഷ്യൻ സുധീർ മാടക്കത്ത് മുഖ്യാതിഥിയാകും. കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ കെ വി സുജാത സമ്മാനങ്ങൾ നൽകും. രജിസ്‌ട്രേഷൻ 8.30ന് തുടങ്ങും. ഉപജില്ലാമത്സര വിജയികളായ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽനിന്നുള്ള 62 പേർ ക്വിസ് മത്സരത്തിൽ പങ്കെടുക്കും. വിജയികള്‍ക്ക് യഥാക്രമം 10,000, 5000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. പങ്കെടുക്കുന്ന വിദ്യാർഥികൾക്കെല്ലാം സമ്മാനമുണ്ട്. ടാലെന്റ് ഫെസ്‌റ്റിന്റെ ഭാഗമായുള്ള ഹയർസെക്കൻഡറി വിഭാഗം ജില്ലാ പ്രസംഗ മത്സരത്തിൽ ഉപജില്ലകളിൽനിന്ന് വിജയിച്ച എഴുപേർ മത്സരിക്കും. ഒന്നുംരണ്ടും സ്ഥാനം നേടുന്നവർക്ക് 5000,3000 രൂപ ക്രമത്തിൽ ക്യാഷ്‌അവാർഡും സർടിഫിക്കറ്റും മൊമന്റോയും നൽകും. ഒന്നാംസ്ഥാനക്കാർക്ക് 27ന് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം. ടാലന്റ് ഫെസ്‌റ്റിന്റെ ഭാഗമായി ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കുള്ള ശാസ്‌ത്ര പാർലമെന്റുമുണ്ട്. ‘ഭീകരനാണവൻ മൈക്രാപ്ലാസ്‌റ്റിക്’ വിഷയം മണിപ്പാൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് -ഫിസിക്‌സിലെ ഡോ. എം കെ സതീഷ് കുമാറും ‘ബഹിരാശ വിസ്‌മയങ്ങൾ’ വിഷയം യുഎൽ സ്‌പേസ് ക്ലബ്ബിലെ പി എൻ അഭിനന്ദും അവതരിപ്പിക്കും. വിദ്യാർഥികളുമായുള്ള ശാസ്‌ത്രസംവാദവുമുണ്ടാകും. മുൻകൂട്ടിരജിസ്‌റ്റർ ചെയ്‌തവരാണ് പാർലമെന്റിൽ പങ്കെടുക്കുക.രജിസ്‌ട്രേഷൻ അവസാനിച്ചു.









0 comments