കാലാവസ്ഥ വ്യതിയാനം ചെറുക്കാൻ കേരപദ്ധതി

കാഞ്ഞങ്ങാട്
സംസ്ഥാനത്ത് നാലുലക്ഷം കർഷകർക്ക് നേരിട്ടും 10 ലക്ഷം പേർക്ക് പരോക്ഷമായും പ്രയോജനം ലഭിക്കുന്ന കേര (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രിവാല്യു ചെയിന്‍) പദ്ധതി ജില്ലയിലും നടപ്പാക്കും. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി കാലാവസ്ഥ വ്യതിയാനം ചെറുക്കാനാണ് ലക്ഷ്യമിടുന്നത്. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് പദ്ധതി നിർവഹണത്തിനായി പ്രത്യേകം സഹായവും നൽകുന്നു. റബർ, കാപ്പി, ഏലം തുടങ്ങിയ വിളകളുടെ പുനരുജ്ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാർഷിക പാരിസ്ഥിതിക യൂണിറ്റുകൾ അടിസ്ഥാനമാക്കി ഓരോ പ്രദേശങ്ങൾക്കും അനുയോജ്യമായ കൃഷിരീതികൾ നടപ്പിലാക്കുന്നതിനും, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് പദ്ധതി നിർവ്വഹണത്തിനായി പ്രത്യേകം സഹായവും കേര പദ്ധതി നൽകുന്നു. റബ്ബർ, കാപ്പി, ഏലം തുടങ്ങിയ വിളകളുടെ പുനരുജ്ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ജില്ലയിലെ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, വ്യവസായ വാണിജ്യ വകുപ്പ്, കേരള കാർഷിക സർവകലാശാല, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്, വകുപ്പ്, വി എഫ് പിസികെ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത രണ്ടുദിവസത്തെ ശില്പശാല കാഞ്ഞങ്ങാട്ട് ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കൃഷി ഓഫീസർ പി രാഘവേന്ദ്ര അധ്യക്ഷനായി . ആത്മ പ്രോജക്ട് ഡയറക്ടർ കെ ആനന്ദ, പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസോ. ഡയറക്ടർ ഓഫ് റിസർച്ച് ഡോ. ടി വനജ, പടന്നക്കാട് കാർഷിക കോളേജ് ഡീൻ ഡോ. ടി സജിതറാണി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത് കുമാർ എന്നിവർ സംസാരിച്ചു. സിനോ ജേക്കബ് മാത്യു, ഡോ. എം കെ ദിവ എന്നിവർ ക്ലാസ്സെടുത്തു. സ്മിത ഹരിദാസ് സ്വാഗതവും ഷീന നന്ദിയും പറഞ്ഞു.









0 comments