വായനശാല ഓഫീസ് ഉദ്ഘാടനവും അനുസ്മരണവും

ബോവിക്കാനം
ബോവിക്കാനം കേന്ദ്രീകരിച്ച് ആരംഭിച്ച അഖിൽ ജനകീയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ഓഫീസ് ഉദ്ഘാടനവും അഖിൽ അനുസ്മരണവും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു നിർവഹിച്ചു. കെ ദാമോദരൻ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി എം മാധവൻ അഖിൽ അനുസ്മരണം നടത്തി. മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി അഖിലിന്റെ ഫോട്ടോ അനാച്ഛാദനംചെയ്തു. കെ വി സജേഷ് അംഗത്വ വിതരണോദ്ഘാടനം നിർവഹിച്ചു. വൈ ജനാർദനൻ ആദ്യ അംഗത്വം സ്വീകരിച്ചു. പഞ്ചായത്തംഗം പി രവീന്ദ്രൻ അധ്യാപിക ശ്രുതിക്ക് പുസ്തകം കൈമാറി പുസ്തക വിതരണത്തിന് തുടക്കം കുറിച്ചു. പി കുഞ്ഞമ്പു ലോഗോ പ്രകാശിപ്പിച്ചു. വി ഉദയകുമാർ, ശ്രീനേഷ് ബാവിക്കര, പി ബാലകൃഷ്ണൻ, കെ വി ഗോവിന്ദൻ, രാഘവൻ ബെള്ളിപ്പാടി, കുട്ടിയാനം മുഹമ്മദ്‌കുഞ്ഞി, രവീന്ദ്രൻ പാടി എന്നിവർ സംസാരിച്ചു. ശ്രീജിത്ത് മഞ്ചക്കൽ സ്വാഗതവും എം പി രവീന്ദ്രൻ നന്ദിയും പറഞ്ഞു.









0 comments