കായകൽപ പുരസ്കാരം
പിലിക്കോട് ആയുർവേദ ഡിസ്പെൻസറി ഒന്നാമത്

പിലിക്കോട് ആയുർവേദ ഡിസ്പെൻസറി

സ്വന്തം ലേഖകൻ
Published on Jul 17, 2025, 02:00 AM | 1 min read
പിലിക്കോട്
സംസ്ഥാന സർക്കാരിന്റെ കായകൽപ പുരസ്കാരത്തിൽ പിലിക്കോട് ആയുർവേദ ഡിസ്പെൻസറി സംസ്ഥാനത്ത് ഒന്നാമത്. ഗുണനിലവാരം, അടിസ്ഥാന സൗകര്യ വികസനം, ഭൗതിക സാഹചര്യങ്ങളുടെ ശുചിത്വം എന്നിവയെ വിലയിരുത്തിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിന് കായകൽപ പുരസ്കാരം ലഭിച്ചിരുന്നു. ഇതോടെ പിലിക്കോട് പഞ്ചായത്തിന് ഇരട്ട നേട്ടമായി. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ആരോഗ്യമേഖലയിൽ നടപ്പിലാക്കിയ നിരവധി പദ്ധതികൾക്കുള്ള അംഗീകാരം കൂടിയാണ് നേട്ടം. ആയുർവേദ ഡിസ്പെൻസറിയിൽ ഒപി സേവനങ്ങൾക്ക് പുറമേ വയോജനങ്ങളുടെ ആരോഗ്യം ആയുർവേദത്തിലൂടെ എന്ന പദ്ധതിയും നടപ്പിലാക്കുന്നു. ഡോക്ടറുടെ സേവനം വീടുകളിൽ ലഭ്യമാക്കിയുള്ള പാലിയേറ്റീവ് പരിചരണം, സൗജന്യ യോഗ പരിശീലനം, ഹർഷം പദ്ധതിയിലൂടെ മാനസികാരോഗ്യ ഇടപെടൽ എന്നിവയുംനടപ്പാക്കുന്നു. എം രാജഗോപാലൻ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടം ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി കൂടുതൽ ജനസൗഹൃദമായി. ദേശീയതലത്തിലുള്ള എൻഎബിഎച്ച് പുരസ്കാരവും നേടിയിരുന്നു. ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിന് കാസർകോട് വികസന പാക്കേജിലും പഞ്ചായത്ത് പദ്ധതിയിലും പുതിയ കെട്ടിടം നിർമിച്ചു. സ്നേഹക്കൂട് വയോജന സംഗമം, പാലിയേറ്റീവ് പരിചരണം, ഫിസിയോതെറാപ്പി സേവനം എന്നിവയും നൽകുന്നു.









0 comments