‘ഹൃദയപൂർവം’ ഏഴാം വർഷത്തിലേക്ക്

ബേഡകം
ബേഡകം താലൂക്കാശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ ബേഡകം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നടത്തുന്ന പൊതിച്ചോർ വിതരണം ഹൃദയപൂർവം പദ്ധതി ആറ് വർഷം പൂർത്തിയാക്കി. ഏഴാം വർഷത്തിലേക്ക് കടക്കുന്ന പദ്ധതി മുൻ കേന്ദ്ര കമ്മറ്റിയംഗം ഇ പത്മാവതി ഉദ്ഘാടനംചെയ്തു. അനിൽ കക്കോട്ടമ്മ അധ്യക്ഷയായി. ജില്ലാ കമ്മറ്റിയംഗം ദർശന ജയപുരം, എസ്എഫ്ഐ കേന്ദ്ര കമ്മറ്റിയംഗം ബിപിൻരാജ് പായം, സിപിഐ എം ലോക്കൽ സെക്രട്ടറി സി കെ നാരായണൻ, പഞ്ചായത്തംഗം എം തമ്പാൻ, ജയപുരം ദാമോദരൻ, ഡോ. വൈശാഖ്, കെ രാജു എന്നിവർ സംസാരിച്ചു. 2019 ആഗസ്‌ത് എട്ടിന് ബാലകൃഷ്ണൻ രക്തസാക്ഷി ദിനത്തിലാണ് പദ്ധതി തുടങ്ങിയത്. അന്ന് മുതൽ മുടങ്ങാതെ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ദിവസവും പൊതിച്ചോർ എത്തിക്കുന്നു. ഇതുവരെ 10 മേഖല കമ്മറ്റികളിലായി 90 യൂണിറ്റുകളിലെ പ്രവർത്തകർ ഇതിന്റെ ഭാഗമായി. കോവിഡ്, പ്രളയകാലത്തും ഭക്ഷണം എത്തിക്കാനായി.









0 comments