സർവകലാശാല അംഗീകാരമായി

ന്യൂജൻ കോഴ്‌സുകൾക്ക് 
കാസർകോട് എൽബിഎസിൽ ചേരാം

കാസർകോഡ് എൽബിഎസ് എഞ്ചിനീയറിങ് കോളേജ്
വെബ് ഡെസ്ക്

Published on Aug 02, 2025, 03:00 AM | 1 min read

കാസർകോട്

എൽബിഎസ് എൻജിനീയറിങ് കോളേജിൽ ടാറ്റ കൺസൾട്ടൻസി സർവീസസുമായി ചേർന്ന് നടത്തുന്ന പുതുതലമുറ കോഴ്‌സുകൾക്ക് പ്രവേശനം നേടാനുള്ള നടപടികളായി. ആഗോള തൊഴിൽ സാധ്യത മുന്നിൽക്കണ്ട് നിർമിതബുദ്ധിയിലും ഡാറ്റ സയൻസിലും സ്പെഷലൈസേഷനോടെയുള്ള കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ്‌ ഡാറ്റ സയൻസ്), കംപ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്‌റ്റംസ് കോഴ്സുകൾ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കഴിഞ്ഞമാസം ഉദ്‌ഘാടനം ചെയ്തിരുന്നു. ജൂലൈ 30 ന് അംഗീകാരം നൽകിയതോടെ കീം റാങ്ക് ഉള്ള വിദ്യാർഥികൾക്ക് മൂന്നാമത്തെ അലോട്മെന്റിന്​ മുമ്പായി ഓപ്‌ഷൻ നൽകാനാകും. പ്രതിസന്ധിയുണ്ടാക്കി വൈകിപ്പിക്കാൻ ശ്രമം എപിജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ എൻഒസി, എഐസിടിഇയുടെയും സർക്കാരിന്റെ അനുമതി എന്നിവ ലഭിച്ചശേഷം സാങ്കേതിയമായി സർവകലാശാല അംഗീകാരംകൂടി കോഴ്സുകൾക്ക് വേണം. ഇതിനിടെ ചാൻസലറായ ഗവർണർ ഉണ്ടാക്കിയ പ്രതിസന്ധിയ്ക്കിടെ പുതുതലമുറ കോഴ്സ് അനുവദിച്ച 42 കോളേജുകളിൽ 15 സ്വാശ്രയ കോളേജുകൾ ചേർന്ന് ഹൈക്കോടതിയെ സമീപിച്ചു. കലാശാല അംഗീകാരം ലഭിക്കുന്നതിൽ കാലതാമസം ഉള്ളതിനാൽ പ്രവേശന നടപടി നീട്ടണമെന്നതായിരുന്നു ആവശ്യം. തുടർന്ന് ബിടെക് പ്രവേശത്തിന് ഓപ്‌ഷൻ നൽകാനുള്ള അവസാന തീയതി ആഗസ്ത് രണ്ടിലേക്ക് നീട്ടാൻ ഹൈക്കോടതി ഉത്തരവിട്ടു. സർവകലാശാല ജൂലൈ 23നകം പരിശോധനാസംഘത്തെ നിയോഗിച്ച് 31-നകം കോളേജുകളുടെ അപേക്ഷകളിൽ തീരുമാനമെടുക്കാനും കോടതി നിർദേശിച്ചു. ഇതിന്റെ ഭാഗമായി ജൂലൈ 30ന് അംഗീകാരവും നൽകി. ചാനൽ , യൂത്ത് 
കോൺഗ്രസ് നാടകവും ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഇടപെടലിൽ കേരളത്തിലെ കോളേജുകളിൽ ആരംഭിച്ച പുതുതലമുറ കോഴ്‌സുകൾ ഉദ്‌ഘാടനം ചെയ്ത് പ്രവേശന നടപടികളിലേക്ക് കടക്കുമ്പോൾ കോടതി ഇടപെടലിൽ ആശങ്ക ഉയർന്നിരുന്നു. എന്നാൽ വകുപ്പിന്റെ കൃത്യമായ ഇടപെടലിൽ അംഗീകാരം നേടി പ്രവേശന നടപടികളിലേക്ക് കടക്കാനായി. എന്നാൽ കോടതി നിർദേശങ്ങളുടെ തീയതികൾ നോക്കി യൂത്ത് കോൺഗ്രസ് നേതാവും ഒരു ചാനലും ചേർന്ന് വ്യാജവാർത്ത സൃഷ്ടിച്ചു. കോഴ്സിനായി കാത്തിരിക്കുന്നവർ പ്രതിസന്ധിയിലാകുമെന്നും പ്രചരിപ്പിച്ചു. എന്നാൽ പ്രതിസന്ധിയുണ്ടാക്കാൻ കാരണക്കാരനായ ചാൻസലർക്കെതിരെ ഒരക്ഷരം പറഞ്ഞതുമില്ല.



deshabhimani section

Related News

View More
0 comments
Sort by

Home