സാഹസികരെ വരൂ...റാണിപുരത്തും ചില്ലുപാലം

രാജപുരം
മഞ്ഞിന്റെ കുളിരും പ്രകൃതിയുടെ മനോഹാരിതയും ആസ്വദിക്കാന്‍ റാണിപുരത്ത് എത്തുന്ന സഞ്ചാരികള്‍ക്ക് ഇനി സാഹസികാനുഭൂതിയും നുകരാം. ഹരിതമനോഹരമായ കുന്നുകൾക്കിടയില്‍ ചില്ലുമേൽപ്പാലമൊരുങ്ങിയപ്പോൾ സഞ്ചാരികൾക്കും നവ്യാനുഭൂതി. സമൃദ്ധമായ പുല്‍മേടുകളും മൊട്ടക്കുന്നുകളും നിറഞ്ഞ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളുള്ള റാണിപുരത്താണ് ഗ്ലാസ് ബ്രിഡ്‌ജ് ഒരുങ്ങിയത്. സെന്റ് മേരീസ് പള്ളിയുടെ ഏഴേക്കർ സ്ഥലം 20 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് മൂന്ന് സംരംഭകർ ഗ്ലാസ് ബ്രിഡ്‌ജ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നാലുമാസം കൊണ്ടാണ് രണ്ടുകോടി രൂപ ചിലവിൽ നിർമാണം പൂർത്തിയാക്കിയത്. ഗ്ലാസ് ബ്രിഡ്‌ജിനൊപ്പം ചിൽഡ്രൻസ് പാർക്ക്, കേബിൾ കാർ, സിപ്പ് ലൈൻ, അഡ്വഞ്ചർ സോണുകൾ, റസ്റ്റോറന്റ് എന്നിവയും ഉടൻ ഒരുക്കും. സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ഒരേസമയം നിശ്ചിത എണ്ണം സന്ദർശകരെ മാത്രമേ പാലത്തിൽ പ്രവേശിപ്പിക്കൂ. 75 അടി നീളത്തിൽ (25 മീറ്റർ), ആറ് അടി വീതിയി ഗ്ലാസ് പ്ലേറ്റുകൾ, എട്ടടി നീളമുള്ള മൂന്ന് ഗ്ലാസ് പ്ലേറ്റുകൾ ചേർന്നതാണ് ഒരു ലെയർ.1.5 മില്ലിമീറ്റർ കനമുള്ള സെൻട്രിക് ലാമിനേഷൻ കോട്ടിങ് സുരക്ഷ ഉറപ്പാക്കുന്നു. രാവിലെ എട്ടുമുതൽ ആറുവരെയാണ് പ്രവേശന സമയം. ഒരാൾക്ക് 200 രൂപയാണ് പ്രവേശന നിരക്ക്.









0 comments