1.12 ലക്ഷം രൂപ പിഴ ഈടാക്കി
പെർള ചെക്ക് പോസ്റ്റിൽ വിജിലൻസ് മിന്നൽ പരിശോധന; മുങ്ങിയ ഉദ്യോഗസ്ഥനെ പൊക്കി

ബദിയടുക്ക
കർണാടക അതിർത്തിയായ പെർള ചെക്ക് പോസ്റ്റിൽ കാസർകോട് വിജിലൻസ് യൂണിറ്റ് നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിൽ മോട്ടോർ വെഹിക്കിൾ വകുപ്പിലെ ഉദ്യോഗസ്ഥർ ഡ്യൂട്ടിക്ക് എത്താറുണ്ടായില്ല. വിജിലൻസ് പരിശോധന സമയത്തും ഹാജരുണ്ടായില്ല. ചെക്ക്പോസ്റ്റിൽ ഉദ്യോഗസ്ഥർ കൃത്യമായി ഹാജരായി വാഹന പരിശോധന നടത്തിയിരുന്നില്ല. പരിശോധന നടത്താതെ അന്യസംസ്ഥാനങ്ങളിൽ നിന്നും മതിയായ രേഖകളില്ലാതെ വാഹനങ്ങളിൽ നിന്നും വലിയ തുകകളാണ് കൈപ്പറ്റുന്നുവെന്ന ആക്ഷേപവുമുണ്ടായിരുന്നു. ധാതുക്കൾ കടത്തിക്കൊണ്ടു വരുന്ന രണ്ട് ടിപ്പർ ലോറികൾ പരിശോധിച്ചതിൽ ജിയോളജി, ജിഎസ്ടി, മോട്ടോർ വാഹന വകുപ്പുകൾ ഇരു വാഹങ്ങളിൽ നിന്നുമായി 1,12,793 രൂപ പിഴ ഈടാക്കി. ഡിവൈഎസ്പി ഉണ്ണികൃഷ്ണന്റെ നേതൃത്വം ത്തിൽ വിജിലൻസ് ഇൻസ്‌പെക്ടറായ കെ ശ്രീജിത്ത്, ഉദ്യോഗസ്ഥരായ ലിജിൻ, പ്രമോദ്, ശ്രീജിത്ത്, വിജേഷ് എന്നിവർ സംഘത്തിലുണ്ടായി









0 comments