മുളിയാറിൽ വീണ്ടും പുലി; വീട്ടുമുറ്റത്ത് നായയെ കടിച്ചുകൊന്നു

ബോവിക്കാനം
മാസങ്ങളുടെ ഇടവേളയ്ക്കുശേഷം മുളിയാറിൽ വീണ്ടും പുലിയിറങ്ങി. വീട്ടുമുറ്റത്ത് ചങ്ങലയിൽ കെട്ടിയിട്ട വളർത്തുനായയെ കടിച്ചു കൊന്ന നിലയിൽ. മുളിയാർ ബാവിക്കര അമ്മങ്കല്ലിലെ സിന്ധുവിന്റെ വീട്ടിലാണ് ബുധനാഴ്ച രാത്രി പുലിയെത്തിയത്. വീട്ടുമുറ്റത്ത് ചങ്ങലയിൽ കെട്ടിയിട്ട നായയെ കൊന്ന് വികൃതമാക്കിയ ശേഷം പുലി മടങ്ങിയതായി കരുതുന്നു. വ്യാഴാഴ്ച രാവിലെയാണ് നായയെ കൊന്ന നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടേതെന്നു സംശയിക്കുന്ന കാൽപ്പാടുകൾ സ്ഥലത്തുനിന്നും കണ്ടെത്തി.









0 comments