‘പാടുന്ന പടവാൾ’ ഡോക്യുമെന്ററി പ്രകാശിപ്പിച്ചു

പിലിക്കോട്
സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായ ടി എസ് തിരുമുമ്പിന്റെ കർമ്മനിരതമായ ജീവിതത്തെ അടയാളപ്പെടുത്തി കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രം നിർമിച്ച ഡോക്യുമെന്ററി ‘പാടുന്ന പടവാൾ’ പ്രകാശിപ്പിച്ചു. കാസർകോട് വികസന പാക്കേജിന്റെ ധനസഹായത്തോടെ നടപ്പിലാക്കിയ തിരുമുമ്പ് സംസ്കൃതി പഠനകേന്ദ്രം പദ്ധതിയിലാണ് ഡോക്യുമെന്ററി നിർമ്മിച്ചത്. ഡെപ്യൂട്ടി കലക്ടർ ലിപു എസ് ലോറൻസ് പ്രകാശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി അധ്യക്ഷനായി. തിരുമുമ്പിന്റെ ജീവിതവും സാമൂഹിക ഇടപെടലുകളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തലാണ് ലക്ഷ്യം. ഗവേഷണ കേന്ദ്രം മേധാവി ടി വനജ സംവിധാനവും പി വി അർച്ചന, ശ്രീകാന്ത് എന്നിവർ തിരക്കഥയും സജികുമാർ സഹസംവിധാനവും നിർവഹിച്ചു.









0 comments