തൊഴിലുറപ്പിക്കാൻ അസാപ്പിൽ നൈപുണ്യ പരിശീലനം

അസാപ് കേരള
വെബ് ഡെസ്ക്

Published on Aug 23, 2025, 03:00 AM | 1 min read

കാസർകോട്‌

ജില്ലാ പഞ്ചായത്ത് ധനസഹായത്തോടെ അസാപ് കേരള നടപ്പാക്കുന്ന നൈപുണ്യ പരിശീലന പദ്ധതിക്ക്‌ അപേക്ഷക്ഷണിച്ചു. ഡിജിറ്റൽ മാർക്കറ്റിങ്, ജിഎസ്ടി യൂസിങ് ടാലി, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, പവർ ഇലക്ട്രോണിക്സ് സർവീസ് ടെക്നീഷ്യൻ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്‌. 100 വനിതകൾക്കാണ് ജിഎസ്ടി യൂസിങ്‌ ടാലി കോഴ്‌സിൽ പരിശീലനം നൽകുക. പൊതുവിഭാഗങ്ങൾക്കായി ഡിജിറ്റൽ മാർക്കറ്റിങ്‌ കോഴ്സിൽ 40 സീറ്റും, ഇവി സർവീസ് ടെക്നീഷ്യൻ, പവർ ഇലക്ട്രോണിക്സ് കോഴ്സുകളിൽ 30 വീതം സീറ്റുമുണ്ട്‌. പ്ലസ്ടു യോഗ്യതയുള്ള, അക്കൗണ്ടിങ്‌ മേഖലയെ കുറിച്ച് പ്രാഥമിക ധരണയുള്ള വനിതകൾക്ക് ജിഎസ്ടി യൂസിങ്‌ ടാലി കോഴ്സിലേക്ക് അപേക്ഷിക്കാം. ഡിജിറ്റൽ മാർക്കറ്റിങ്‌ കോഴ്സിൽ പ്ലസ്ടുവിനോപ്പം അടിസ്ഥാന കംപ്യുട്ടർ പരിജ്ഞാനം ഉള്ളവർക്ക് അപേക്ഷിക്കാം. രണ്ട് കോഴ്സും കാസർകോട് വിദ്യാനഗർ ഉള്ള അസാപിന്റെ കമ്യൂണിറ്റി സ്‌കിൽ പാർക്കിലായിരിക്കും പരിശീലനം. ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, പവർ ഇലക്ട്രോണിക്സ് സർവീസ് ടെക്നീഷ്യൻ എന്നീ കോഴ്‌സുകളിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.നിരവധി തൊഴിലവസരങ്ങൾ ഉള്ള ഈ മേഖലയിൽ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 100 പ്ലേസ്മെൻ്റ് സഹായം ഉണ്ടാകും. https://bit.ly/asap-gst ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: +91 85938 92913, 9495999780



deshabhimani section

Related News

View More
0 comments
Sort by

Home