ആംബുലൻസ് ഡ്രൈവർമാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം

കാസർകോട്
സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർക്ക് സർക്കാർ - ഇൻഷുറൻസ് പരിരക്ഷയും നിയമ സംരക്ഷണവും ഉറപ്പാക്കണമെന്ന് കാസർകോട് ജില്ലാ ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ പ്രസിഡന്റ് പി മണിമോഹൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ നിധീഷ് അധ്യക്ഷനായി. ബി സുകേഷ് രക്തസാക്ഷി പ്രമേയവും എസ് സുഭാഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ വി സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി ഗിരികൃഷ്ണൻ, - ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് പി വി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ സബിൻ-(പ്രസിഡന്റ്), ബി ദീപേഷ് (വൈസ് പ്രസിഡന്റ്), കെ വി സുരേഷ് കുമാർ(സെക്രട്ടറി), എസ് സുഭാഷ് (ജോയിന്റ് സെക്രട്ടറി), മധു ബേഡകം (-ട്രഷറർ-).









0 comments