ഒറിഗാമിയുടെ ഗരിമ, 
നിറങ്ങളുടെ തെളിമ

കെഎസ്‌ടിഎ ഹൊസ്‌ദുർഗ്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ  അധ്യാപകർക്കായി സംഘടിപ്പിച്ച 
പ്രവൃത്തി പരിചയ ശിൽപ്പശാലയിൽനിന്ന്‌

കെഎസ്‌ടിഎ ഹൊസ്‌ദുർഗ്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപകർക്കായി സംഘടിപ്പിച്ച 
പ്രവൃത്തി പരിചയ ശിൽപ്പശാലയിൽനിന്ന്‌

avatar
സ്വന്തം ലേഖകൻ

Published on Aug 25, 2025, 02:00 AM | 1 min read

കാഞ്ഞങ്ങാട്‌

കലാവാസനയുണ്ടെങ്കിൽ അതുപകർത്താൻ കുപ്പിയെന്നോ കുടമെന്നോ ഭേദമില്ലെന്നാണ് ഹൊസ്‌ദുർഗ്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ കെഎസ്‌ടിഎ സംഘടിപ്പിച്ച പ്രവൃത്തി പരിചയ ശിൽപശാലയിൽ പങ്കെടുത്ത അധ്യാപകർ തെളിയിച്ചത്‌. അക്രിലിക് പെയിന്റിന്റെയും ഫാബ്രിക് പെയിന്റിന്റെയും പ്രത്യേക രീതിയിലുള്ള മിശ്രണമുപയോഗിച്ച്‌ ചെറിയ കുടങ്ങൾക്ക്‌ ആകർഷകമായി നിറം നൽകിയവർ ശാസ്‌ത്രീയമായി പഠിച്ചില്ലെങ്കിലും വിദ്യാർഥികളുടെ വാസനകൾ കണ്ടെത്തി പരിശീലിപ്പിക്കാൻ തങ്ങൾക്കാവുമെന്ന്‌ തെളിയിച്ചു. അതിനിടയിൽ ചില അധ്യാപകർ ഉണ്ടാക്കിയത്‌ എ ഫോര്‍ കടലാസുകൊണ്ട് ചിറകുവിരിച്ച് പറക്കുന്ന പക്ഷികൾ. കടലാസുകൾ മടക്കി വിവിധ രൂപങ്ങൾ സൃഷ്ടിക്കുന്ന ജാപ്പനീസ് കലയായ ഒറിഗാമിയെ കലാപരിശീലകൻ പ്രമോദ്‌ അടുത്തില പരിചയപ്പെടുത്തിയപ്പോൾ ഉടൻ വിവിധ രൂപങ്ങളുണ്ടാക്കി അധ്യാപകർ. ദിനോസറും വണ്ടും ആനയും വാളുമായി നിൽക്കുന്ന വേട്ടക്കാരനും മീനുമൊക്കെ കടലാസുകളിൽ തീർത്തു. വെജിറ്റബിൾ പ്രിന്റിങ്‌, എംബ്രോയിഡറി ഇനങ്ങളിലും പരിശീലനമുണ്ടായി. എൻസിഇആർടി മാസ്റ്റർ ട്രെയിനറും പ്രവൃത്തിപരിചയ മേഖലയിലെ വിദഗ്ദ്ധനുമായ പ്രമോദ് അടുത്തില ക്യാമ്പ്‌ നയിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ വിജയൻ ഉദ്ഘാടനം ചെയ്തു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ്‌ യു ശ്യാംഭട്ട് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ രാഘവൻ, സംസ്ഥാന എക്സിക്യൂട്ടീവംഗം കെ ഹരിദാസ്, സംസ്ഥാന കമ്മിറ്റിയംഗം എൻ കെ ലസിത എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി പ്രകാശൻ സ്വാഗതവും കലാകായിക പ്രവൃത്തി പരിചയ സബ് കമ്മിറ്റി കൺവീനർ വി കെ ബാലാമണി നന്ദിയും പറഞ്ഞു. ട്രെയിനർമാരായ കെ സുമതി, കെ ജയ, വി ചിത്ര, കെ സ്മിത എന്നിവർ പരിശീലനത്തിന്‌ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home