പൊട്ടാഷിനുമാത്രം 250 രൂപ കൂടി നട്ടംതിരിഞ്ഞ് കർഷകർ

നീലേശ്വരം
കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് വിളവുകുറയുമ്പോൾ കർഷകർക്ക് ഇരുട്ടടിയായി രാസവളം വില വർധന. കാർഷികവിളകൾക്ക് ഇടുന്ന പ്രധാന വളമായ പൊട്ടാഷിന് ചാക്കിന് ഒറ്റയടിക്ക് 250 രൂപ വർധിച്ച് 1800 രൂപയായി. പൊട്ടാഷും നൈട്രജനും ഫോസ്ഫറസും ചേർന്ന കൂട്ടുവളങ്ങൾക്കും വിലകൂടി. കേന്ദ്രസർക്കാർ രാസവളങ്ങൾക്ക് നൽകുന്ന സബ്സിഡി വെട്ടിക്കുറച്ചതാണ് വില കുതിച്ചുയർന്നതിന് പിന്നിൽ. ചിലവേറും, നടുവൊടിയും ഒരു ഹെക്ടർ നെല്ലിന് ഫാക്ടംഫോസ്, പൊട്ടാഷ്, യൂറിയ എന്നിവ മൂന്ന് തവണയായി ഇടുന്നതിന് രണ്ടു വിളയ്ക്കുമായി വർഷം ഏക്കറിന് 2000 രൂപ അധികം ചെലവുവരും. തെങ്ങൊന്നിന് വർഷം മൂന്നുമുതൽ അഞ്ച് കിലോവരെ രാസവളം വേണ്ടി വരും. ഇതിനായി 4,000 രൂപ കർഷകർ അധികം കണ്ടെത്തണം. പച്ചക്കറികൾക്ക് ഏക്കറിന് 600 ഗ്രാം വളം മൂന്നുംനാലുവണയായി നൽകേണ്ടതുണ്ട്. ഏക്കറിന് 45,000 രൂപയോളം ചിലവിട്ടിടത്ത് വിലക്കയറ്റത്തോടെ 5,000 രൂപ അധികംവേണ്ടിവരും . റബറിന് ഒരേക്കറിൽ 180 മരങ്ങൾക്ക് വർഷം രണ്ടുതവണയായി 650 ഗ്രാം മുതൽ ഒരുകിലോവരെ വളം നൽകണം. ഏകദേശം 14,000 രൂപ ഇതിനായി ഇനിമുതൽ അധികം കണ്ടെത്തേണ്ടിവരും. വിലക്കയറ്റം: വളപ്രയോഗ സമയത്ത് ജൂലെെ, ആഗസ്ത് മാസങ്ങളിലാണ് തെങ്ങിനും കവുങ്ങിനുമുള്ള വളപ്രയോഗം. റബറിനും ഇതേ സമയത്താണ് വളം നൽകുന്നത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലായി കടുത്ത ചൂടിനാൽ ഉൽപാദനം ഗണ്യമായി കുറഞ്ഞിരുന്നു. ചൈന, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് ഇന്ത്യയിലേക്ക് പ്രധാനമായും വളം ഇറക്കുമതി.









0 comments