ഇനി തൊട്ടറിയാം, കണ്ടറിയാം

രജിത് കാടകം
Published on Jul 07, 2025, 03:01 AM | 1 min read
അഡൂർ ദേലംപാടി പഞ്ചായത്തിലെ അഡൂർ ജിഎച്ച്‌എസ്‌എസ്സിൽ ഭിന്നശേഷി സൗഹൃദ വിദ്യാഭ്യാസത്തിന് മാതൃകയായി ബ്രെയിൽ സൂചനാ ബോർഡുകൾ. സമഗ്രശിക്ഷ കേരളയുടെ സഹായത്തോടെ വിദ്യാർഥികൾക്കായി 15 സൂചനാ ബോർഡുകളാണ് പ്രധാനാധ്യാപിക മഞ്ജുളയുടെ നേതൃത്വത്തിൽ സ്ഥാപിച്ചത്. ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ജില്ലാ പ്രസിഡന്റായ സതീശൻ ബേവിഞ്ചയാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. കാറഡുക്ക ജിവിഎച്ച്എസ്എസ്സിലെ ഹൈസ്കൂൾ അധ്യാപകനാണ് സതീശൻ. ബോർഡുകളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തിരിച്ചറിയാൻ കഴിയുന്ന ബ്രെയിൽ ലിപി ഉൾപ്പെടുത്തി. ഒപ്പം ചിത്രങ്ങളുമുണ്ട്. ഓഫീസ് എന്ന് ഇംഗ്ലീഷ് അക്ഷരത്തിൽ എഴുതുന്നതിനോടൊപ്പം ബ്രെയിൽ ലിപിയിലും തിരിച്ചറിയാൻ ഒരു ചിത്രവും നൽകിയിട്ടുണ്ട്. പതിമൂന്നോളം ബോർഡുകളാണ് സ്ഥാപിച്ചത്. ജില്ലയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം. പാലക്കാട് ജില്ലയിലെ അജയൻ കാട്ടുകുളം, അജയൻ അഴീക്കോട് എന്നിവരും സഹായിച്ചു. പിന്നാക്ക മേഖലയിലെ സ്കൂളായതിനാൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംരക്ഷിത സ്കൂളായി പരിഗണിക്കുന്നുണ്ട്.









0 comments