അമീബിക് മസ്തിഷ്‌ക ജ്വരം കുടിവെള്ള പരിശോധന ഉറപ്പാക്കണം

കാസർകോട് അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ തികഞ്ഞ ജാഗ്രത വേണമെന്നും ക്യാമ്പയിനില്‍ പങ്കാളികളായി ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളും കിണറുകളിലെയും കുടിവെള്ള സ്രോതസ്സുകളലെയും ജലം വിദ്യാലയങ്ങളില്‍ സജ്ജീകരിച്ച ജല ഗുണ നിലവാര പരിശോധന ലാബുകളില്‍ പരിശോധിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി പറഞ്ഞു. നവകേരളം കര്‍മപദ്ധതി -2 ജില്ലാ മിഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. നിലവില്‍ ജില്ലയിലെ 12 വിദ്യാലയങ്ങളിലാണ് ജല ഗുണ നിലവാര പരിശോധന ലാബുകളുള്ളത്. ഇതുവരെ ഈ ലാബുകളില്‍ 1179 സാമ്പിള്‍ പരിശോധിച്ചു. യോഗത്തില്‍ കലക്ടര്‍ കെ ഇമ്പശേഖര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ എസ് എന്‍ സരിത, സി രാമചന്ദ്രന്‍, നഗരസഭ ചെയർമാന്മാരായ കെ വി സുജാത, ടി വി ശാന്ത, ദേലമ്പാടി പഞ്ചായത്ത് പ്രസിഡന്റ് എ പി ഉഷ എന്നിവര്‍ സംസാരിച്ചു. ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. പി വി അരുണ്‍, വിദ്യാകിരണം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ടി പ്രകാശന്‍, ലൈഫ് മിഷന്‍ കോഡിനേറ്റര്‍ എം വത്സന്‍, ചെറുകിട ജലസേചനം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ലാലി ജോര്‍ജ്, ഹരിതകേരളം മിഷന്റെ റിപ്പോര്‍ട്ട് ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍ അവതരിപ്പിച്ചു.









0 comments