വായന ചലഞ്ച് വിജയികളെ അനുമോദിച്ചു

കമ്പല്ലൂർ
കമ്പല്ലൂർ സിആർസി ആൻഡ് ഗ്രന്ഥശാല നേതൃത്വത്തിൽ അവധിക്കാല വായന ചലഞ്ച് വിജയികൾക്ക് അനുമോദനം സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച വായന ചലഞ്ചിൽ കമ്പല്ലൂർ സിആർസി ആൻഡ് ഗ്രന്ഥശാലയ്ക്കാണ് ഏറ്റവും കൂടുതൽ കുട്ടികൾ ചലഞ്ച് പൂർത്തിയാക്കിയതിനുള്ള പുരസ്കാരം. 78 കുട്ടികൾക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ ആർ വിജയകുമാർ സമ്മാനം നൽകി. അവധിക്കാലത്ത് നാലായിരത്തിലേറെ പുസ്തകങ്ങളാണ് വായന ചലഞ്ചിന്റെ ഭാഗമായി കുട്ടികൾ വായിച്ചത്. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി കെ മോഹനൻ, പി ഡി വിനോദ്, പി ജി രാജീവ് എന്നിവർ സംസാരിച്ചു. കുട്ടികൾ വായനാനുഭവം പങ്കുവച്ചു. കെ പി ബൈജു സ്വാഗതവും മിനി സുഭാഷ് നന്ദിയും പറഞ്ഞു.









0 comments