മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തൃക്കരിപ്പൂരിൽ അനുവദിച്ചത് 8.88 കോടി

ചെറുവത്തൂർ തൃക്കരിപ്പൂർ മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും അഞ്ചുവർഷത്തിനകം നിർധന രോഗികൾക്ക് അനുവദിച്ചത് 8.88 കോടി രൂപ. 4,575 പേർക്കാണ് എം രാജഗോപാലൻ എംഎൽഎയുടെ ശുപാർശ പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും സഹായം അനുവദിച്ചത്. മാരകമായ രോഗങ്ങൾക്കുള്ള ചികിത്സ ധനസഹായം, അപകടത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള സമാശ്വാസ ധനസഹായം, തീപിടുത്തം മൂലം വാസ ഗൃഹത്തിനും ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ചെറുകിട കച്ചവട സ്ഥാപനത്തിനും കടൽക്ഷോഭം കാരണം വള്ളം, ബോട്ട്, വല, കട്ടമരം എന്നിവക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്കുള്ള ധനസഹായം എന്നിവയാണ് ദുരിതാശ്വാസ നിധിയിലൂടെ വിതരണം ചെയ്യുന്നത്. വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ കുറവുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായധനം അനുവദിക്കുന്നത്. കയ്യൂർ ചീമേനി പഞ്ചായത്തിൽ 531 പേർക്ക് 91.88 ലക്ഷം, വെസ്റ്റ് എളേരിയിൽ 415 പേർക്ക് 79.99, ഈസ്റ്റ് എളേരിയിൽ 202 പേർക്ക് 45.1, ചെറുവത്തൂരിൽ 511 പേർക്ക് 98.38, പടന്നയിൽ 675 പേർക്ക് 1.29, വലിയപറമ്പിൽ 620 പേർക്കായി 1.05, പിലിക്കോട് 72.75, തൃക്കരിപ്പൂരിൽ 710 പേർക്ക് 1.59, നീലേശ്വരം നഗരസഭയിൽ 518 പേർക്ക് 1.0 5 കോടി രൂപയും വീതമാണ് അനുവദിച്ചതെന്ന് എം രാജഗോപാലൻ എംഎൽഎ അറിയിച്ചു.









0 comments