സിപിഐ ജില്ലാ സമ്മേളനം തുടങ്ങി

വെള്ളരിക്കുണ്ട്
സിപിഐ ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് വെള്ളരിക്കുണ്ടില്‍ ചെങ്കൊടി ഉയര്‍ന്നു. പൊതുസമ്മേളന നഗരിയായ കാനം രാജേന്ദ്രന്‍ നഗറില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ എസ് കുര്യാക്കോസ് പതാക ഉയര്‍ത്തി. പൊതുസമ്മേളനം ദേശീയ എക്‌സിക്യൂട്ടീവംഗം പി സന്തോഷ് കുമാര്‍ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി പി ബാബു അധ്യക്ഷനിയി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, മന്ത്രിമാരായ ജി ആര്‍ അനില്‍, പി പ്രസാദ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി പി മുരളി, കെ കെ അഷറഫ്, ടി വി ബാലന്‍, സംസ്ഥാന കൗണ്‍സിൽ അംഗങ്ങളായ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി കൃഷ്ണന്‍, എം കുമാരന്‍ എന്നിവർ സംസാരിച്ചു. പ്രതിനിധിസമ്മേളനം ശനി രാവിലെ പത്തിന് ദേശീയ എക്‌സിക്യുട്ടീവംഗം കെ പ്രകാശ് ബാബു ഉദ്‌ഘാടനംചെയ്യും.









0 comments