വൈദ്യുതി കമ്പി പൊട്ടിവീണു വിദ്യാർഥിയുടെ അവസരോചിത ഇടപെടലിൽ ദുരന്തം വഴി മാറി

തൃക്കരിപ്പൂർ
വിദ്യാർഥിയുടെ അവസരോചിത ഇടപ്പെടൽ ദുരന്തം വഴി മാറി. കൊയങ്കരയിൽ എൽടി ലൈനിലെ കമ്പി പൊട്ടിവീണത് കണ്ട ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം തരം വിദ്യാർഥി എ യു ശ്രീദേവാണ് നിലത്ത് പൊട്ടിവീണ കമ്പിയിൽ നിന്നും വൈദ്യുതി പ്രഹരിക്കുന്നുണ്ടന്ന് മനസ്സിലാക്കി ഉടൻ അമ്മയോട് വിവരം പറഞ്ഞ് ഫോണിലൂടെ തൃക്കരിപ്പൂർ സെക്ഷൻ ഓഫീസിലേക്ക് അറിയിച്ചത്. ഉടൻ വൈദ്യുതി വിതരണം നിർത്തി. സ്കൂളിൽ നിന്ന് ലഭിച്ച സുരക്ഷ ക്ലാസുകളാണ് പ്രചോദനമായത്. സ്കൂളിൽ സ്പെഷ്യൽ അസംബ്ലി ചേർന്ന് കുട്ടിയെ അനുമോദിച്ചു. പ്രധാനധ്യാപിക കെ സുബൈദ അധ്യക്ഷയായി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി പി ആശ ഉപഹാരം നൽകി, പി വി ലത, ഒപി ബാബു എന്നിവർ സംസാരിച്ചു. അസി. എൻജിനീയർ കെ സഹജൻ സ്വാഗതവും ടി വി ശ്യാം പ്രസാദ് നന്ദിയും പറഞ്ഞു.









0 comments