ആവേശത്തുഴയെറിഞ്ഞ് വള്ളംകളി
വയൽക്കര വെങ്ങാട്ടും പാലിച്ചോൻ അച്ചാംതുരുത്തിയും ചാന്പ്യന്മാർ

കണ്ണാടിപ്പറമ്പ്
വളപട്ടണം പുഴയുടെ ഓളങ്ങളിലേക്ക് ആവേശത്തുഴയെറിഞ്ഞ് ഉത്തരകേരള വള്ളംകളി മത്സരം. കൈയ് മെയ് മറന്ന് താളമേളത്തോടെ ടീമുകൾ വാശിയോടെ തുഴഞ്ഞുനീങ്ങി. വാശിയേറിയ മത്സരത്തിൽ 25 പേർ തുഴയുന്ന പുരുഷന്മാരുടെ മത്സരത്തിൽ വയൽക്കര വെങ്ങാട്ട് ഒന്നാംസ്ഥാനവും പാലിച്ചോൻ അച്ചാംതുരുത്തി രണ്ടും ന്യൂ ബ്രദേഴ്‌സ് മയിച്ച മൂന്നാം സ്ഥാനവുംനേടി. 15 പേർ തുഴഞ്ഞ പുരുഷന്മാരുടെ മത്സരത്തിൽ പാലിച്ചോൻ അച്ചാംതുരുത്തി എ ടീം ചാമ്പ്യന്മാരായി. ന്യൂ ബ്രദേഴ്‌സ് മയിച്ച രണ്ടും എ കെ ജി മയിച്ച മൂന്നും സ്ഥാനം നേടി. വനിതകളുടെ മത്സരത്തിൽ പാലിച്ചോൻ അച്ചാംതുരുത്തി ജേതാക്കളായി. വയൽക്കര വെങ്ങാട്ട് രണ്ടും വയൽക്കര മയിച്ച മൂന്നും സ്ഥാനംനേടി. വള്ളുവൻ കടവിൽ നടന്ന മത്സരം കെ വി സുമേഷ് എംഎൽഎ ഉദ്‌ഘാടനംചെയ്തു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അധ്യക്ഷനായി. സിനിമാതാരം സൗപർണിക സുഭാഷ് ഫ്ലാഗ് ഓഫ്ചെയ്തു. എ അച്യുതൻ, പി ശ്രുതി എന്നിവർ സംസാരിച്ചു. രാജൻ അഴീക്കോടൻ സ്വാഗതവും ഡോ. കെ വി മുരളി മോഹൻ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം കെ സുധാകരൻ എംപി ഉദ്‌ഘാടനംചെയ്തു. കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. കെ എൻ മുസ്തഫ, സി കെ പത്മനാഭൻ, കെ ബൈജു, എം പി മോഹനാംഗൻ, അഷ്‌കർ കണ്ണാടിപ്പറമ്പ്, പി രാമചന്ദ്രൻ, അബ്ദുൾ വഹാബ്, പി ദാമോദരൻ എന്നിവർ സംസാരിച്ചു. ടി ഗംഗാധരൻ സ്വാഗതവും രാജൻ അഴീക്കോടൻ നന്ദിയും പറഞ്ഞു.









0 comments