ഒഴുക്കില്‍പ്പെട്ട കര്‍ണാടക സ്വദേശിയെ കണ്ടെത്താനായില്ല

രാജപുരം
പാണത്തൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കർണാടക സ്വദേശിയെ കണ്ടെത്താനായില്ല. പാണത്തൂർ പ്ലാന്റേഷൻ കോർപ്പറേഷൻ കശുമാവിൻ തോട്ടത്തിൽ ജോലി ചെയ്യുന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറുടെ സഹായി അനിലിനെയാണ് വ്യാഴാഴ്ച പകൽ മൂന്നോടെ കാണാതായത്. താമസ സ്ഥലമായ കരിക്കെ തോട്ടത്തിലേക്ക് മഞ്ഞടുക്കം പാലം കടന്ന് ബൈക്കിൽ പോവുന്നതിനിടയിൽ മഴവെള്ളത്തിൽ ഒലിച്ചു പോവുകയായിരുന്നു. പുഴയിൽ തെരച്ചിൽ ശക്തമാക്കിയെങ്കിലും രണ്ടു ദിവസം കഴിഞ്ഞിട്ടും ഒരു സൂചനയും ലഭിച്ചില്ല. അഗ്നിരക്ഷാസേന, പൊലീസ്, നീന്തൽ വിദഗ്ധർ, തഹസിൽദാർ, റവന്യൂ, വില്ലേജ് അധികൃതർ, പ്ലാന്റേഷൻ അധികൃതർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തുന്നത്.









0 comments