കേരള പൂരക്കളി കലാഅക്കാദമി സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

കാഞ്ഞങ്ങാട്
കേരള പൂരക്കളി കലാ അക്കാദമി സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ചിത്താരി ചാമുണ്ഡിക്കുന്ന് വിഷ്‌ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം ഓഡിറ്റോറിയത്തിൽ നടക്കും. ശനി പകൽ മൂന്നിന് വി പി ദാമോദരപ്പണിക്കർ നഗറിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനംചെയ്യും. പൂരക്കളി പ്രദർശനവും നാടൻ കലാമേളയുമുണ്ട്. ഞായർ രാവിലെ 10ന് പ്രതിനിധിസമ്മേളനം മുതിർന്ന പൂരക്കളി കലാകാരന്മാരും ചാമുണ്ഡിക്കുന്ന് ക്ഷേത്ര സ്ഥാനകരും ഉദ്‌ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഡോ. സി കെ നാരായണ പണിക്കർ , ജനറൽ കൺവീനർ വി ഗോപാലകൃഷ്‌ണ പണിക്കർ, എൈശ്വര്യ കുമാരൻ, പി ദാമോദരപ്പണിക്കർ , കൊട്ടൻകുഞ്ഞി അടോട്ട്, ജനാർദനൻ കുന്നരുവത്ത്, ടി സി ശ്രീധരൻ, അജീഷ് ദീപം, എൻ കൃഷ്‌ണൻ വെള്ളൂർ , വസന്തകുമാർ കാട്ടുകുളങ്ങര എന്നിവർ പങ്കെടുത്തു.









0 comments