മാനം തെളിഞ്ഞു, റാണിപുരത്ത് സഞ്ചാരികളുടെ ഒഴുക്ക്

രാജപുരം
കനത്ത മഴ കാരണം റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീങ്ങിയതോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. മഴയ്‌ക്ക് താത്‌കാലിക ശമനം വന്ന് തെളിഞ്ഞ കാലാവസ്ഥയായതോടെ ആയിരക്കണക്കിന് പേരാണ് റാണിപുരത്തെത്തിയത്. അവധി ദിനമായ ഞായറാഴ്ച 964 സഞ്ചാരികളാണ് ടിക്കറ്റെടുത്ത് ട്രക്കിങ് നടത്തിയത്. കോടമഞ്ഞും കുളിർകാറ്റും ആസ്വദിക്കാനാണ് പലരും റാണിപുരത്തെത്തുന്നത്. ഇതോടൊപ്പം പച്ചപുൽമേടുകൾ നിറഞ്ഞ മാനിപ്പുറത്തിന്റെ കാഴ്‌ചകളും ആസ്വദിക്കാം. ഇപ്പോഴത്തെ കാലാവസ്ഥ തുടർന്നാൽ വരും ദിവസങ്ങളിലും നിരവധി പേർ റാണിപുരത്തെത്തും.









0 comments