വിഭജന ഭീതി ദിനാചരണം കലാപമുണ്ടാക്കാൻ: എം വി ജയരാജൻ

കാസർകോട്
കേന്ദ്രസർക്കാരും സംഘപരിവാർ സംഘടനകളും വിഭജന ഭീതി ദിനാചരണം സംഘടിപ്പിച്ചത് നാട്ടിൽ കലാപം ഉണ്ടാക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ പറഞ്ഞു. കാസർകോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കലാപം ഉണ്ടാക്കാനാണ് ബിജെപി ശ്രമം. അതിന് ക്യാമ്പസിനെ ഉപയോഗിക്കുകയാണ്. ഇവിടെ കലാപം ഉണ്ടാക്കാൻ കേരളത്തിലെ ജനങ്ങളും സിപിഐ എമ്മും അനുവദിക്കില്ല. എവിടെ ബിജെപി ഉണ്ടോ അവിടെ കള്ളവോട്ട് ഉണ്ട്. സംസ്ഥാനത്ത് ബിജെപിക്ക് സ്വാധീനമുള്ള മേഖലകളിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ട്. ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷിക്കണം. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ എന്ന നിർവചനം മാറ്റി മോദിക്കുവേണ്ടി മോദിയാൽ നിശ്ചയിക്കപ്പെട്ട തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന തെരഞ്ഞെടുപ്പായി മാറിയെന്നും ജയരാജൻ പറഞ്ഞു.









0 comments