ദുർഗയിലുണ്ട് പുസ്‌തകങ്ങളുടെ പൂരം


സ്വന്തം ലേഖകൻ
Published on May 17, 2025, 02:00 AM | 1 min read
കാഞ്ഞങ്ങാട്
ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ മൂന്നുനാൾ നീളുന്ന പുസ്തകോത്സവത്തിന് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ പ്രൗഢമായ തുടക്കം. മേള കെ കെ നായർ നഗറിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി മുഖ്യാതിഥിയായി. ‘പുസ്തകം ഇനി എത്ര കാലം' എന്ന വിഷയത്തിൽ ഇ പി രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. പി അപ്പുക്കുട്ടൻ വിദ്വാൻ കെ കെ നായർ അനുസ്മരണ പ്രഭാഷണം നടത്തി. സി എം ശ്രീജയ പൊള്ളക്കടയുടെ ‘കുഞ്ഞി ശരീരങ്ങളുടെ ഊഷ്മാവ്' കവിതാ സമാഹാരം ഗ്രന്ഥാലോകം പത്രാധിപർ പി വി കെ പനയാൽ പ്രകാശിപ്പിച്ചു. കെ വേണുഗോപാലൻ നമ്പ്യാർ, പി കെ അഹമ്മദ് ഹുസൈൻ, പി ദിലീപ്കുമാർ, എ കരുണാകരൻ, സി എം ശ്രീജയ എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ സ്വാഗതവും ടി രാജൻ നന്ദിയും പറഞ്ഞു. 'ഭാഷ - സംസ്കാര വൈവിധ്യം പ്രതിരോധവും അതിജീവനവും ' പാനൽ ചർച്ചയിൽ ഡോ. എ എം ശ്രീധരൻ മോഡറേറ്ററായി. ഡോ. സി ബാലൻ, നാലപ്പാടം പത്മനാഭൻ, ഡോ. കെ വി സജീവൻ, വനിത ആർ ഷെട്ടി എന്നിവർ സംസാരിച്ചു. പി ദാമോദരൻ സ്വാഗതം പറഞ്ഞു.









0 comments