അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് ഉപജില്ലാ മത്സരം നാളെ

കാസർകോട്
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 14 ഉപജില്ലാ മത്സരം ശനിയാഴ്‌ച രാവിലെ ഒന്പതുമുതൽ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ നടക്കും. സ്കൂൾ മത്സരത്തിൽ ഒന്നുംരണ്ടും സ്ഥാനം നേടി-യവരാണ് ഉപജില്ലാ മത്സരത്തിനെത്തുക. ടാലന്റ് ഫെസ്‌റ്റിന്റെ ഭാഗമായി ഹയർസെക്കൻഡറി വിഭാഗത്തിന് പ്രസംഗമത്സരവും നടക്കും. സ്‌കൂളുകളിൽ നിന്ന് ഒന്നാംസ്ഥാനം നേടിയ വിദ്യാർഥിയാണ് ഉപജില്ലയിലെ പ്രസംഗമത്സരത്തിൽ പങ്കെടുക്കുക. ഒന്നാംസ്ഥാനക്കാർക്ക് 1000 രൂപ ക്യാഷ് അവാർഡും മൊമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് ജില്ലാ മത്സരത്തിൽ പങ്കെടുക്കാം. സ്‌കൂൾതല മത്സരവിജയികളായ അരലക്ഷം വിദ്യാർഥികളാണ് വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് ഉപജില്ലാ മത്സരത്തിനെത്തുക. ജില്ലാമത്സരം ഒക്ടോബർ 12നാണ്. ജില്ലാതല മത്സരത്തിന്റെ ഭാഗമായി ശാസ്‌ത്രപാർലമെന്റുമുണ്ട്. പിലിക്കോട് ഗവ. ഹയർസെക്കൻഡറി, കക്കാട്ട് ഗവ. ഹയർസെക്കൻഡറി, ഉദുമ ഗവ. ഹയർ സെക്കൻഡറി, പരപ്പ ഗവ. ഹയർസെക്കൻഡറി, ബോവിക്കാനം ബിഎആർ ഹയർസെക്കൻഡറി , പെർഡാല ഗവ. ഹയർസെക്കൻഡറി, ഉപ്പള എജെഐ എയുപി സ്‌കൂൾ എന്നിവയാണ് ജില്ലയിലെ മത്സരകേന്ദ്രങ്ങൾ.









0 comments