സ്‌കൂൾതല മത്സരം ജില്ലാതല ഉദ്‌ഘാടനം ഇന്ന് കുട്ടമത്ത് സ്‌കൂളിൽ

കാസർകോട്
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് സീസൺ 14ന്റെ സ്‌കൂൾ തല മത്സരങ്ങൾ ചൊവ്വാഴ്‌ച നടക്കും. പകൽ രണ്ടിനാണ് മത്സരം. ജില്ലയിലെ 550 ഓളം സർക്കാർ, എയ്‌ഡ്‌ഡ്, അൺ എയ്‌ഡഡ് സ്‌കൂളുകളിലെ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥികൾ പങ്കാളികളാവും. ജില്ലാതല ഉദ്‌ഘാടനം കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം സി ജെ സജിത്ത് നിർവഹിക്കും. ഏഴ് ഉപജില്ലാകേന്ദ്രങ്ങളിൽ ഉപജില്ലാതല ഉദ്‌ഘാടനവും നടക്കും.









0 comments