കോൺഗ്രസിലെ പോര് തുടരുന്നു
കാഞ്ഞങ്ങാട്ട് ഐഎൻടിയുസി നേതാവിനെ പുറത്താക്കി

കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്ടെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് തുടരുന്നതിനിടെ ഐഎൻടിയുസിയിലും കലാപം. ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) ജില്ലാ കമ്മറ്റിയംഗം എം കെ കോരനെ പാർടിയിൽനിന്ന് പുറത്താക്കി. പ്രതിപക്ഷനേതാവ് വി ഡി സതീശനെതിക്കുറിച്ച് സഹപ്രവർത്തകനോട് ഫോണിൽ സംസാരിക്കവെ മോശമായ വാക്കുകളുപയോഗിച്ചെന്ന കുറ്റംചുമത്തിയാണ് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ കോരനെ പാർടിയിൽനിന്ന് പുറത്താക്കിയത്. 60 വർഷമായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന താൻ ഇത്രയും കഴിവുകെട്ട നേതാവിനെ കണ്ടിട്ടില്ലന്നും പ്രതിപക്ഷ നേതാവ് കാഞ്ഞങ്ങാടെത്തിയാൽ ചെരിപ്പുമാലയിടുമെന്നായിരുന്നു കോരന്റെ പരാമർശം. സംഭാഷണത്തിന്റെ ശബ്ദ സന്ദേശം സമൂഹമാധ്യമത്തിൽ വന്നതിനെ തുടർന്നാണ് അച്ചടക്ക നടപടി.









0 comments