അജാനൂര്‍ കടപ്പുറത്ത് കടലാക്രമണം രൂക്ഷം റോഡ് കടലെടുത്തു

കടലാക്രമണത്തെ തുടർന്ന് അജാനൂർ കടപ്പുറത്തെ റോഡ് തകർന്നനിലയിൽ
വെബ് ഡെസ്ക്

Published on Jun 28, 2025, 03:01 AM | 1 min read

കാഞ്ഞങ്ങാട്

അജാനൂർ കടപ്പുറത്ത് കടലാക്രമണം രൂക്ഷമായി തുടരുന്നു. 500 മീറ്റർ സംരക്ഷണഭിത്തിയും തകർന്നു. കരയിടിച്ചിലും തുടരുന്നുണ്ട്. 10 തെങ്ങുകൾ കടപുഴകി . 12 കുടുംബങ്ങളാണ് കടലാക്രമണഭീഷണിയിലാണ്‌. വേലിയേറ്റത്തിന് സാധ്യതയുണ്ടന്ന മുന്നറിയിപ്പുള്ളതിനാൽ ഇവരുടെ ആശങ്ക വർധിക്കുകയാണ്. ഇറി​ഗേഷൻ വകുപ്പ്‌ എക്സിക്യൂട്ടീവ് എൻജിനീയർ സ‍ഞ്ജീവ്, അജാനൂർ ​പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. താൽക്കാലികമായി കടൽഭിത്തി നിർമ്മിക്കണമെന്ന് പഞ്ചായത്ത് അധികൃതർ ഇറി​ഗേഷൻ വകുപ്പധികൃതരോടാവശ്യപ്പെട്ടു. ഇക്കഴിഞ്ഞ മെയ് മാസത്തിൽ പഞ്ചായത്ത് റവന്യൂ അധികൃതർ 100 മീറ്റർ കടൽ ഭിത്തി നിർമാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home