കുടുംബശ്രീ സ്‌റ്റാർട്ടപ്പ് പ്രോഗ്രാം ഓഫീസ് തുറന്നു

കാഞ്ഞങ്ങാട്
വിവിധ സംരംഭങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കുടുംബശ്രീ ജില്ലാമിഷൻ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ബ്ലോക്കിൽ സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റെർപ്രണർഷിപ്പ് പ്രോഗ്രാം ഓഫീസ് തുറന്നു. ഓഫീസും നൂതന സംരംഭങ്ങളും ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ മുഖ്യാതിഥിയായി.സംരംഭകർക്ക് ചടങ്ങിൽ ധനസഹായം കൈമാറി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ വിജയൻ അധ്യക്ഷനായി. ജില്ലാ മിഷൻ കോർഡിനേറ്റർ കെ രതീഷ് കുമാർ പദ്ധതി വിശദികരിച്ചു. 2024 ഏപ്രിൽ മുതൽ ആരംഭിച്ച പദ്ധതിയിലൂടെ 650 സംരംഭങ്ങൾ വഴി 720 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായിരുന്നു. 1ഴ 05 കോടി രൂപ വായ്‌പ നാല് ശതമാനം പലിശ നിരക്കിൽ അനുവദിച്ചു. 50 ലക്ഷം രൂപ ബാങ്ക് ലിങ്കേജ് വഴി നൽകി. 4 വർഷം കൊണ്ട് 2400 സംരംഭങ്ങൾ ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യം. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുൾ റഹ്മാൻ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ സി എച്ച് ഇക്ബാൽ, ജില്ലാ പ്രോഗ്രാം മാനേജർ എം ഷീബ, ബ്ലോക്ക് കോഡിനേറ്റർ കെ നിമിഷ എന്നിവർ സംസാരിച്ചു. ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ഡി ഹരിദാസ് സ്വാഗതവും കെ സനുജ നന്ദിയും പറഞ്ഞു.









0 comments