നവീകരണം പൂർത്തിയാകുന്നു

കോട്ടച്ചേരി നഗരസഭാ ബസ്‌സ്‌റ്റാൻഡ്‌ യാർഡ്‌ 19ന്‌ തുറക്കും

നവീകരിച്ച കോട്ടച്ചേരി നഗരസഭാ ബസ്‌സ്‌റ്റാൻഡ്‌ യാർഡ്‌

നവീകരിച്ച കോട്ടച്ചേരി നഗരസഭാ ബസ്‌സ്‌റ്റാൻഡ്‌ യാർഡ്‌

വെബ് ഡെസ്ക്

Published on Sep 10, 2025, 02:00 AM | 1 min read

കാഞ്ഞങ്ങാട്‌

നഗരസഭയുടെ നവീകരിച്ച കോട്ടച്ചേരി മുനിസിപ്പൽ ബസ്‌സ്‌റ്റാൻഡ്‌ യാർഡ്‌ 19ന്‌ തുറക്കുമെന്ന്‌ ചെയർപേഴ്‌സൺ കെ വി സുജാത അറിയിച്ചു. 63 ലക്ഷം ര‍ൂ‍പ ചെലവിട്ടാണ്‌ ബസ്‌സ്‌റ്റാൻഡ്‌ യാർഡ്‌ കോൺക്രീറ്റ്‌ ചെയ്‌തും പുതിയ ഓവുചാൽ നിർമിച്ചും നവീകരിച്ചത്‌. കൈവരികൾ സ്ഥാപിക്കാനും ടൈൽസ്‌ പാകാനുമായി അഞ്ചുലക്ഷം രൂ‍പകൂടി അനുവദിച്ചിട്ടുണ്ട്‌. കഴിഞ്ഞ എപ്രിലാണ്‌ നവീകരണ പ്രവൃത്തിക്കായി അടച്ചിട്ടത്‌. സെപ്‌തംബർ ഒമ്പതിന് തുറന്നുനൽകണമെന്നായിരുന്നു മനുഷ്യാവകാശ കമീഷൻ ഉത്തരവ്‌. എന്നാൽ യാർഡിന്റെ പണി പൂർത്തിയായെങ്കിലും കോൺക്രിറ്റ്‌ ഉറക്കാതെ പൊതുമരാമത്ത്‌ അധികൃതർ ഫിറ്റ്‌നസ്‌ നൽകാത്ത സാങ്കേതിക സാഹചര്യത്തെതുടർന്ന്‌ തുറക്കാനായില്ല. നിർമാണഘട്ടത്തിൽ സാങ്കേതികമായ എല്ലാവിധ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ്‌ 19ന്‌ തുറക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home